അദാനിക്ക് നിര്‍ബന്ധം കേന്ദ്രസേന വരണമെന്ന് ; ആവശ്യം ഉന്നയിക്കാതെ സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഴിഞ്ഞത് കേന്ദ്ര സേന ഇറങ്ങുന്നതിൽ ഹൈക്കോടതി ഉത്തരവ് കാത്ത് സർക്കാരും അദാനി ഗ്രൂപ്പും. സുരക്ഷക്ക് കേന്ദ്രസേന വേണമെന്ന അദാനിയുടെ ആവശ്യത്തെ ഇന്നലെ കോടതിയിൽ സർക്കാർ പിന്തുണച്ചിരുന്നു. കേന്ദ്രസേനയേ കൊണ്ട് വന്നു വിരട്ടാൻ നോക്കേണ്ട എന്നാണ് സമര സമിതി നിലപാട്. അതേസമയം വിഴിഞ്ഞത്ത് സംഘർഷങ്ങളിൽ പ്രതികളായവരുടെ പട്ടിക പോലീസ് തയ്യാറാക്കി തുടങ്ങി. അറസ്റ്റ് നടപടികളിലേക്ക് കടക്കാനാണ് പോലീസിന്‍റെ നീക്കമെങ്കിലും സർക്കാരിൽ നിന്ന് അനുമതിക്കായി കാത്തിരിക്കുകയാണ്.

ആയിരത്തോളം പേരുടെ വിലാസം അടക്കം പോലീസ് ശേഖരിച്ച് തുടങ്ങി. വിഴിഞ്ഞം തുറമുഖ നി‍ർമാണത്തിന് പോലീസ് സംരക്ഷണം തേടി അദാനി പോർട്സ് നൽകിയ ഹർജിയാണ് ഇന്നലെ ഹൈക്കോടതി പരിഗണിച്ചത്. കഴിഞ്ഞ ദിവസത്തെ അക്രമ സംഭവങ്ങളിൽ എന്ത് നടപടി സ്വീകരിച്ചെന്ന് സർക്കാരിനോട് കോടതി ആരാഞ്ഞു. 5 പേരെ അറസ്റ്റുചെയ്തെന്നും ബിഷപ്പും വൈദികരും അടക്കമുളളവരെ പ്രതികളാക്കിയെന്നും സർക്കാർ മറുപടി നൽകി. അക്രമം തടയാൻ വെടിവെപ്പ് ഒഴികെ സകല നടപടിയും സ്വീകരിച്ചു. വെടിവെച്ചിരുന്നെങ്കിൽ നൂറുപേരെങ്കിലും മരിക്കുമായിരുന്നു. പോലീസ് സംയമനത്തോടെ പ്രവർത്തിച്ചതുകൊണ്ടാണ് രംഗം ശാന്തമായതെന്നും സർക്കാർ.

എന്നാൽ പ്രതികളായ വൈദികരടക്കമുളളവർ സമരപ്പന്തലിൽ തുടരുകയാണെന്നും സംസ്ഥാനസർക്കാർ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും അദാനി പോർട്സ് അറിയിച്ചു. പദ്ധതിമേഖലയ്ക്ക് സംരക്ഷണമൊരുക്കുന്നെന്ന പേരിൽ പ്രതികളായ സമരക്കാരെയാണ് പോലീസ് സംരക്ഷിക്കുന്നത്. ഇത് ഹൈക്കോടതിയുടെ തന്നെ മുൻ ഉത്തരവുകളുടെ ലംഘനമാണ്. പദ്ധതി മേഖലയ്ക്ക് സുരക്ഷ ഒരുക്കുന്നതിൽ പോലീസ് പരാജയപ്പെട്ട സാഹചര്യത്തിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആദാനി പോർട്സ് ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ എതിർപ്പില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ മറുപടി. ഇത്തരം സാഹചര്യങ്ങളിൽ സംസ്ഥാനം ആവശ്യപ്പെട്ടാലല്ലേ കേന്ദ്രത്തിന് നേരിട്ടിടപെടാൻ കഴിയൂ എന്ന് കോടതി ചോദിച്ചു. എതിർപ്പില്ലെന്നറിയിച്ച സാഹചര്യത്തിൽ സംസ്ഥാന- കേന്ദ്ര സർക്കാരുകൾ പരസ്പരം കൂടിയാലോചിച്ച് തീരുമാനമെടുക്കാൻ ജസ്റ്റീസ് അനു ശിവരാമൻ നി‍ർദേശിച്ചു. അടുത്ത ബുധനാഴ്ച ഹ‍ർജി പരിഗണിക്കുമ്പോൾ കേന്ദ്ര സർക്കാ‍ർ നിലപാടറിയിക്കണം.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെപിസിസി അധ്യക്ഷ ചർച്ചയിൽ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷ ചർച്ചയിൽ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച. എഐസിസി ജനറൽ...

ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ...

എന്‍.ടി.എ ശക്തിപ്പെടുത്തണമെന്ന് സുപ്രീം കോടതി

0
ന്യൂഡൽഹി : എൻ.ടി.എ ശക്തിപ്പെടുത്തണമെന്ന് സുപ്രീം കോടതി. നാഷണൽ ടെസ്റ്റിംഗ്...

എംഡിഎംഎയുമായി അമ്മയും മകനും അറസ്റ്റിൽ

0
തിരുവനന്തപുരം: എംഡിഎംഎയുമായി അമ്മയും മകനും അറസ്റ്റിൽ. തിരുവനന്തപുരം ഈഞ്ചക്കൽ സ്വദേശി കിരൺ,...