വിഴിഞ്ഞം കേന്ദ്രഫണ്ടിൽ കേന്ദ്രം കേരളത്തോട് കാണിക്കുന്നത് വിവേചനം : മന്ത്രി വി എൻ വാസവൻ

For full experience, Download our mobile application:
Get it on Google Play

വിഴിഞ്ഞം കേന്ദ്രഫണ്ടിൽ കേന്ദ്രം കേരളത്തോട് കാണിക്കുന്നത് വിവേചനമെന്ന് മന്ത്രി വി എൻ വാസവൻ. തുത്തുക്കുടിക്ക് നൽകുന്ന സഹായം വിഴിഞ്ഞത്തിന് ലഭിക്കുന്നില്ല. 817 കോടിക്ക് പകരം 12000 കോടി തിരിച്ചടക്കേണ്ടിവരുന്നു എന്നും മന്ത്രി പറഞ്ഞു. ക്യാബിനറ്റ് കൂടി തുടർനടപടികൾ ആലോചിക്കുമെന്നും വിഴിഞ്ഞത്തിൻ്റെ കമ്മിഷനിങിനെ ഒരു തരത്തിലും ബാധിക്കില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു. ആദ്യ ഘട്ടകംപ്ലീഷൻ സർട്ടിഫിക്ക് നാളെ കൊടുക്കും എന്നും മന്ത്രി അറിയിച്ചു. അതേസമയം, വി‍ഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ ഒന്നാം ഘട്ടം പ്രവർത്തനക്ഷമമായി. തുറമുഖത്തിന്‍റെ ഓപ്പറേഷണൽ ഘട്ടത്തിന് ഇന്ന് തുടക്കമായി. നാളെ പ്രൊവിഷണൽ കംപ്ളീഷൻ സർട്ടിഫിക്കറ്റ് കൈമാറും. കേരളത്തിന്‍റെ സ്വപ്നം അതിന്‍റെ പ്രവർത്തി പഥത്തിൽ മി‍ഴി തുറക്കുകയാണ്. ക‍ഴിഞ്ഞ ആ‍ഴ്ചയിലാണ് വി‍ഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ അനുബന്ധ കരാർ ഒപ്പിട്ടത്. അതിന് പിന്നാലെയാണ് ഓപ്പറേഷണൽ ഘട്ടത്തിന് ഇന്ന് തുടക്കമായത്. മന്ത്രി വി എൻ വാസവന്‍റെ മേൽനോട്ടത്തിലാണ് പ്രവർത്തികൾ വേഗത്തിൽ പുരോഗമിക്കുന്നത്. VISL, AVPPL, IIT മദ്രാസ് എന്നീ ഏജൻസികൾ സംയുക്തമായി കരാർ പ്രകാരമുള്ള നടപടികൾ പൂർത്തീകരിച്ചു. പ്രൊവിഷണൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നാളെ കൈമാറും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം : പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ല ; നിര്‍ണ്ണായക തീരുമാനം...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ. സെപ്റ്റംബര്‍...

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി...

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു ; പ്രതിയായ യുവാവിനായി തെരച്ചിൽ

0
പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...