‘സർക്കാർ ഉടമസ്ഥത ഉറപ്പാക്കണം’; വിഴിഞ്ഞം പദ്ധതിയിൽ നിലപാടുമായി സിപിഐഎം രംഗത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികള്‍ എംഎസ്‌സി അന്താരാഷ്‌ട്ര ഷിപ്പിംഗ്‌ കമ്പനിക്ക്‌ കൈമാറാനുള്ള നീക്കം തടയുന്നതിന്‌ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന്‌ സിപിഐഎം. വിഴിഞ്ഞത്തിന്റെ ഓഹരികള്‍ കൈമാറുമെന്ന കാര്യം അദാനി ഗ്രൂപ്പ്‌ സ്റ്റോക്ക്‌ എക്‌സചേഞ്ചിനെ അറിയിച്ചിട്ടുള്ള രേഖയും പുറത്തുവന്നിട്ടുണ്ട്‌. തുറമുഖം ഇവരുടെ സംയുക്ത സംരംഭമായി നടത്താനുള്ള നീക്കമാണ്‌ ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്‌. തുറമുഖം സംസ്ഥാനത്തിന്റെ തന്നെ ഉടമസ്ഥതയില്‍ നിലനിര്‍ത്തുന്നതിനുള്ള നടപടി ഉണ്ടാകണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറത്തിറക്കിയ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

25 ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ കൈമാറണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. എന്നാൽ ഈ വ്യവസ്ഥ മറികടന്നുകൊണ്ടാണ്‌ അദാനി ഗ്രൂപ്പ്‌ ഓഹരികള്‍ കൈമാറ്റം നടത്തുന്നത്‌ എന്നാണ്‌ മനസ്സിലാക്കുന്നത്‌. ഇത്‌ യാഥാര്‍ത്ഥ്യമാകുന്നതോടെ തുറമുഖം പൂര്‍ണ്ണമായി എംഎസ്‌സിയുടെ കപ്പലുകള്‍ക്ക്‌ മാത്രമായി നീക്കിവയ്‌ക്കപ്പെടുന്ന സ്ഥിതിയുണ്ടാകും. ഇതോടെ ഈ രംഗത്തെ മത്സര ക്ഷമത ഇല്ലാതാകുന്ന നിലയുണ്ടാകും. മറ്റ്‌ ഷിപ്പിംഗ്‌ കമ്പനികള്‍ക്ക്‌ പ്രവേശനം ലഭിച്ചില്ലെങ്കില്‍ അത്‌ സംസ്ഥാന താല്‍പര്യത്തെ തന്നെ ഹനിക്കപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും സിപിഐഎം പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു.

വാര്‍ത്തകളിലൂടെ മാത്രമാണ്‌ മുഖ്യമന്ത്രി വിവരമറിഞ്ഞതെന്നത്‌ എത്രത്തോളം വിശ്വാസ്യയോഗ്യമാണെന്ന കാര്യവും പുറത്തുവന്നിട്ടുണ്ടെന്ന് സിപിഐഎം വ്യക്തമാക്കുന്നുണ്ട്. കരാര്‍ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാന താല്‍പര്യം മുന്‍നിര്‍ത്തിയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്‌. ഈ ഉത്തരവാദിത്വം നിര്‍വ്വഹിക്കാതെ ഉരുണ്ട്‌ കളിക്കുന്ന നിലപാട്‌ കേരളത്തിന്റെ താല്‍പര്യങ്ങളെ തകര്‍ക്കുന്നതാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

0
ഡൽഹി : ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ...

വിജയ് പ്രധാനമന്ത്രിയാകണം എന്നത് പ്രവർത്തകരുടെ ആഗ്രഹം, തീരുമാനമല്ല ; ശ്രദ്ധതിരിക്കൽ തന്ത്രമെന്ന് കോൺഗ്രസ്

0
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രധാനമന്ത്രിയാകണമെന്നത് ടി.വി.കെ. എം.എൽ.എ.മാരുടെയും...

സംസ്ഥാനത്ത് വീണ്ടും സ്വർണ വിലയിൽ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർധനവ്. ഇന്ന് 22 കാരറ്റ് ഒരു...

റോഡരികില്‍ ചാക്കുകണക്കിന് പുതിയ മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍ തള്ളിയ നിലയില്‍

0
കോഴിക്കോട്: റോഡരികില്‍ ദുരൂഹ സാഹചര്യത്തില്‍ ചാക്കുകണക്കിന് പുതിയ മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍...