വിഴിഞ്ഞം തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാതയുടെ നിർമാണത്തിലെ അനിശ്ചിതത്വത്തിന് പത്തു ദിവസത്തിനകം പരിഹാരം: ഡോ. ശശി തരൂർ എംപിക്ക് ലോകസഭയിൽ ഉറപ്പു നൽകി കേന്ദ്ര മന്ത്രി ഗഡ്കരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം ദേശീയപാത 66 മായി ബന്ധിപ്പിക്കാനുള്ള റോഡുനിർമാണം സംബന്ധിച്ച് നിലനിൽക്കുന്ന അനിശ്ചിതത്വത്തിന് പത്ത് ദിവസത്തിനുള്ളിൽ പരിഹാരം കണ്ടെത്തുമെന്ന് ഡോ. ശശി തരൂർ എം പി ക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ലോക്‌സഭയിൽ ഉറപ്പുനൽകി. ഇതുസംബന്ധിച്ച് ഡോ. ശശി തരൂർ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. അടുത്ത മാസം തുറമുഖം ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. അതിനാൽ വിഴിഞ്ഞം തുറമുഖം അടിയന്തിരമായി ദേശീയപാത 66 മായി ബന്ധിപ്പിക്കുവാൻ റോഡ് നിർമിക്കണം. രാജ്യത്തിൻ്റെ വിവിധ ഇടങ്ങളിലേക്ക് കണ്ടെയ്നറുകളുടെ നീക്കത്തിനായി റോഡ് റെയിൽ ബന്ധങ്ങൾ ഇല്ലെങ്കിൽ വിഴിഞ്ഞം തുറമുഖത്തിൻ്റെ പ്രയോജനം പൂർണമായി ലഭിക്കില്ല അതിനാൽ എത്രയും പെട്ടന്ന് കണക്ഷൻ റോഡ് നിർമിക്കണം എന്ന സുപ്രധാന വിഷയം സംബന്ധിച്ച് ഡോ. ശശി തരൂർ എംപി ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ഇക്കാര്യം സംബന്ധിച്ച് ഡോ. ശശി തരൂരുമായി പൂർണമായും യോജിക്കുന്നുവെന്നും റോഡ് നിർമാണത്തെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയുമായി ദീർഘമായ ചർച്ച ഉണ്ടായെന്നും പത്ത് ദിവസങ്ങൾക്കകം പരിഹാരം കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി. തുറമുഖം സംബന്ധിച്ച സുപ്രധാന പ്രശ്നത്തിൽ അനുകൂലനയം കൈക്കൊണ്ട കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്ക് നന്ദി അറിയിക്കുന്നുവെന്നും വിഴിഞ്ഞത്തെ റെയിൽ, റോഡു പാതകളാൽ ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങളുടെ പുരോഗതി വിലയിരുത്തി വേണ്ട ഇടപെടൽ തുടർന്നും നടത്തുമെന്ന് ഡോ. ശശി തരൂർ എം പി അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...