കൊച്ചി : വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തിന്‍റെ പന്തല്‍ ഉടന്‍ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് സമരക്കാര്‍ക്ക് നേരത്തേ നോട്ടിസ് നല്‍കിയതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനു പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മാണ കരാര്‍ കമ്പനിയായ ഹോവെ എന്‍ജിനീയറിങ് പ്രോജക്‌ട്സ് എന്നിവ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികളുടെ സമരം.
വിഴിഞ്ഞം സമരത്തിന്‍റെ പന്തല്‍ ഉടന്‍ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി
RECENT NEWS
Advertisment