ഇട്ടിയപ്പാറ ബസ് സ്റ്റാൻഡ് ഇരുട്ടില്‍ മൂടിയിട്ട് ദിവസങ്ങള്‍ ; കുലുക്കമില്ലാതെ അധികാരികള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ഇട്ടിയപ്പാറ ബസ് സ്റ്റാൻഡ് ഇരുട്ടിന്‍റെ പിടിയില്‍. ഇരുളകറ്റാനുള്ള  പഞ്ചായത്തിന്‍റെ  ശ്രമവും  പരാജയത്തില്ലാണ്. സ്വകാര്യ വ്യക്തിയുടെ സഹായത്തോടെ ബസ് ടെര്‍മിനവില്‍ സ്ഥാപിച്ച വൈദ്യുതി വിളക്കുകള്‍ വീണ്ടും അണഞ്ഞതോടെ പൂര്‍ണ്ണമായും ഇരുട്ടിലായിരിക്കുകയാണ് ബസ് സ്റ്റാന്‍ഡ്.

പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്‍റെയും സ്വകാര്യ വ്യക്തിയുടേയും സംയുക്ത സഹകരണത്തോടെ രണ്ടു മാസം മുമ്പ് അഞ്ച് എൽഇഡി ലൈറ്റുകൾ ബസ് ടെര്‍മിനലില്‍ സ്ഥാപിച്ചതാണ്. അതുകൊണ്ട്  സന്ധ്യകഴിഞ്ഞാലുടന്‍ ബസ് സ്റ്റാന്‍ഡ് പ്രകാശപൂരിതമാകുമായിരുന്നു. ബസ് സ്റ്റാൻഡിൽ മുമ്പ്സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റുകൾ അമിത വൈദ്യുതി പ്രവാഹം മൂലം നിശ്ചലമായി പോയിരുന്നു.

പിന്നീട് പ്രസിഡന്‍റിന്‍റെ അഭ്യർത്ഥനപ്രകാരം സ്വകാര്യ വ്യക്തി ലൈറ്റുകൾ സ്ഥാപിക്കുകയായിരുന്നു. എന്നാല്‍ ഇതും ഇപ്പോള്‍ തകരാറിലായിരിക്കുകയാണ്. ബസ് സ്റ്റാന്‍ഡ് സന്ധ്യ കഴിഞ്ഞാല്‍ ഇരുളിലാകും. വ്യാപാര സ്ഥാപനങ്ങളിലേയും വാഹനങ്ങളിലേയും വെളിച്ചമാണ് പിന്നീട് യാത്രക്കാര്‍ക്ക് ആകെ പ്രയോജനമാവുന്നത്.

എട്ടുമണിയോടെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചാല്‍ പിന്നെ യാത്രക്കാര്‍ ഇരുട്ടില്‍ ബസ് കാത്തു നില്‍ക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. രാത്രിയില്‍ റാന്നി വഴി നിരവധി ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഇതുവഴി  കടന്നു പോകുന്നുണ്ട്. ഇഴജന്തുക്കളേയും തെരുവുനായകളേയും ഭയന്നു വേണം യാത്രക്കാര്‍ക്ക് രാത്രികാലങ്ങളില്‍ ബസ് കാത്തുനില്‍ക്കേണ്ടത് വലിയ ദുരിതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

0
ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഡല്‍ഹി...

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...