എഐസിസി തെരഞ്ഞെടുപ്പ് : വോട്ട് തേടി ഖാര്‍ഗ്ഗെ ഗുജറാത്തിൽ, കൂടെ ചെന്നിത്തലയും

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡിൻ്റെ ആശീ‍ര്‍വാദത്തോടെ മത്സരിക്കുന്ന മല്ലികാര്‍ജ്ജുൻ ഖാര്‍ഗ്ഗേ ഗുജറാത്തിൽ പ്രചാരണം ആരംഭിച്ചു. പ്രചരണത്തിനായി ഇന്നലെ അഹമ്മദാബാദിലെത്തിയ ഖാര്‍ഗ്ഗെയ്ക്കൊപ്പം രമേശ് ചെന്നിത്തലയമുണ്ട്. ഇന്ന് രാവിലെ സബര്‍മതി ആശ്രമത്തിൽ ഖാ‍ര്‍ഗ്ഗെ സന്ദര്‍ശനം നടത്തി. ചെന്നിത്തലയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

സബര്‍മതിയിൽ നിന്നും ഗുജറാത്ത് പിസിസിയിലെ നേതാക്കളെ കണ്ട് വോട്ട് തേടാനായി ഖാ‍ര്‍ഗെ അഹമ്മദാബാദിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് എത്തും. ഇന്നലെ രാത്രി അഹമ്മദാബാദിൽ എത്തിയ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെയ്ക്ക് വലിയ സ്വീകരണമാണ് ഗുജറാത്ത് പിസിസി അധ്യക്ഷൻ്റെ നേതൃത്വത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നൽകിയത്.

ഇന്ന് പകൽ ഗുജറാത്തിൽ പ്രചാരണം നടത്തുന്ന ഖാ‍ര്‍ഗെ 12 മണിക്ക് പിസിസി ആസ്ഥാനത്ത് വാ‍ർത്താ സമ്മേളനം നടത്തുന്നുണ്ട്. വൈകിട്ട് മുംബൈയിൽ എത്തുന്ന ഖാ‍ര്‍ഗെ മഹാരാഷ്ട്ര പിസിസി ആസ്ഥാനത്തും വോട്ട് തേടിയെത്തും. ഈ പരിപാടികളിലെല്ലാം ഖാര്‍ഗ്ഗെയെ ചെന്നിത്തല അനുഗമിക്കും. ഗുജറാത്ത് തെര‌ഞ്ഞെടുപ്പിനായുള്ള കോൺഗ്രസ് സ്ക്രീനിംഗ് കമ്മറ്റി ചെയർമാൻ കൂടിയാണ് ചെന്നിത്തല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...