Sunday, May 4, 2025 5:09 am

വിഴിഞ്ഞം സമരത്തെ ക്രൈസ്തവ സമരം എന്നും സഭാ സമരം എന്നും മുദ്രകുത്തുന്നത് കേരളത്തിന്‍റെ സംസ്കാരത്തിന് യോജിച്ചതല്ല : ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ന്യായമായ വിഴിഞ്ഞം സമരത്തെ ക്രൈസ്തവ സമരം എന്നും സഭാ സമരം എന്നും മുദ്രകുത്തുന്നത് കേരളത്തിന്‍റെ സംസ്കാരത്തിന് യോജിച്ചതല്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സമരക്കാരെ അധികാരികൾ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നത് യഥാർഥ പ്രശ്നം മറച്ചുവെക്കാനാണെന്നും മാർ ജോസഫ് പാംപ്ലാനി  പറഞ്ഞു. സമരക്കാരുടെ ആവശ്യം തികച്ചും ന്യായം ആണ്. പുനരധിവാസ പാക്കേജ് നാളിതു വരെ നടപ്പായില്ല.

പോർട്ട് ഒഴിവാക്കുക എന്നത് ഈ സാഹചര്യത്തിൽ പ്രായോഗികമാണെന്ന് കരുതുന്നില്ല. രാജ്യ വിരുദ്ധമായ ലക്ഷ്യം ആർക്കെങ്കിലുമുണ്ടെങ്കിൽ സർക്കാർ തന്നെ അക്കാര്യം ശരിയായി അന്വേഷിക്കുകയാണ് വേണ്ടത്. പുനരധിവാസ പാക്കേജ് നടപ്പാക്കാതെ തുറമുഖം തുറന്നാൽ ഒരു കാലത്തും പുനരധിവാസം നടക്കില്ല. ജനകീയ സമരത്തെ ലത്തീൻ സഭയുടെ സമരം ക്രിസ്ത്യാനികളുടെ സമരം എന്നൊക്കെ ബ്രാന്റ് ചെയ്യുന്നത് കേരളത്തിന് ചേർന്നതല്ലെന്നും തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

ലത്തീൻ സഭയുടെ സമരത്തെ മറ്റ് സഭകളെല്ലാം അനുകൂലിക്കുന്നുണ്ട്. സഭകൾ തമ്മിൽ അകൽച്ചയും പിന്തുണക്കുറവും ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത് സമരത്തെ ദുർബലമാക്കുന്നതിന് സമാനമാണ്. മുഖ്യമന്ത്രിയിൽ പൂർണ വിശ്വാസം ഉണ്ട്. സമരത്തെ മനസിലാക്കാനും സമരത്തിന് പിന്നിൽ ഏതെങ്കിലും സാമൂഹ്യ വിരുദ്ധർ ഉണ്ടെങ്കിൽ അത് തിരിച്ചറിയാനും മുഖ്യമന്ത്രിക്കും പോലീസിനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഫാദർ തിയോഡേഷ്യസിന്‍റെ വർഗ്ഗീയ പരാമർശത്തെ തലശ്ശേരി ആർച്ച് ബിഷപ്പ് തള്ളി. ഇത്തരം പരാമർശങ്ങൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ല. സമരത്തിൽ നിന്ന് ശ്രദ്ധ മാറിപ്പോകും. തെറ്റ് ഏറ്റ് പറഞ്ഞ സ്ഥിതിക്ക് വിഷയം അവസാനിപ്പിക്കണം. അല്ലെങ്കിൽ നിയമപരമായി നീങ്ങണം. അതിന്‍റെ പേരിൽ വർഗ്ഗീയ ദ്രുവീകരണമുണ്ടാക്കി മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തെ നിരാകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യാത്രമദ്ധ്യേ കാർ അപകടം കണ്ട് വാഹനവ്യൂഹം നിർത്തി പ്രിയങ്ക ഗാന്ധി എംപി

0
കൽപ്പറ്റ : യാത്രമദ്ധ്യേ വഴിയിൽ കാർ അപകടം കണ്ട് വാഹനവ്യൂഹം നിർത്തി...

റാന്നിയിൽ ആഡംബര വാഹനത്തിൽ വില്പനയ്ക്ക് ആയി കൊണ്ടു വന്ന 75 കിലോഗ്രാം ചന്ദനത്തടികൾ പിടികൂടി

0
റാന്നി: ആഡംബര വാഹനത്തിൽ വില്പനയ്ക്ക് ആയി കൊണ്ടു വന്ന 75 കിലോഗ്രാം...

കർണാടകയിലെ കുടകിൽ കണ്ണൂർ സ്വദേശി പ്രദീപൻ കൊല്ലപ്പെട്ട കേസിൽ അഞ്ച് പേർ അറസ്റ്റിൽ

0
കർണാടക: കർണാടകയിലെ കുടകിൽ കണ്ണൂർ സ്വദേശി പ്രദീപൻ കൊല്ലപ്പെട്ട കേസിൽ അഞ്ച്...

സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ സ്ത്രീ അറസ്റ്റിൽ

0
കാസ‍ർഗോഡ്: ചെറുവത്തൂർ പയ്യങ്കി സ്വദേശിനിയുടെ വീട്ടിൽ സൂക്ഷിച്ച 3.5 പവൻ വരുന്ന...