വിഴിഞ്ഞം; വിഴിഞ്ഞം പോർട്ടിനോട് ചേർന്നുള്ള ഭൂമി വേണ്ടവിധം വിനിയോഗിച്ചാൽ മികച്ച ഒരു വ്യവസായ കേന്ദ്രമായി വിഴിഞ്ഞം മാറുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഇൻഡസ്ട്രിയൽ വർക്ക്ഷോപ്പ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ലോകമെമ്പാടുമുള്ള നഗരങ്ങൾ വികസിക്കാനുള്ള പ്രധാന കാരണം തുറമുഖങ്ങളാണെന്നും വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടുകൂടി വിഴിഞ്ഞത്തെ വ്യവസായ വികസന സാധ്യതകൾ കൂടി വർദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാനഘടകങ്ങളിലൊന്നാണ് ഇൻഡസ്ട്രിയൽ വർക്ക്ഷോപ്പ്.
പോർട്ട് ഓപ്പറേറ്റിംഗ് ബിൽഡിംഗിന് സമീപമാണ് തുറമുഖത്തിന്റെയും കപ്പലുകളുടെയും അറ്റകുറ്റപ്പണികൾക്കുള്ള ആധുനിക മെഷിനുകളുൾപ്പെടുന്ന വർക്ക്ഷോപ്പ് മന്ദിരം സ്ഥാപിച്ചിട്ടുള്ളത്. ക്രെയിനുകളുൾപ്പെടെയും കപ്പലുകളുടെ ചില സാങ്കേതിക യന്ത്രസാമഗ്രികളുടെ അറ്റകുറ്റപ്പണികൾക്കും വർക്ക്‌ഷോപ്പ് ഉപയോഗിക്കും. 800 മീറ്റർ നീളത്തിലുള്ള ബർത്തിൽ ആദ്യ ഘട്ടത്തിൽ 350 മുതൽ 400 വരെയുള്ള നീളമാണ് പ്രവർത്തനസജ്ജമാക്കുന്നത്. ഇതിനായി കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിക്കുന്നതടക്കമുള്ള ജോലികൾ പുരോഗമിക്കുകയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































