കൊച്ചി : വിഴിഞ്ഞത്തെ സമരപ്പന്തൽ നീക്കം ചെയ്യണമെന്ന് ആവർത്തിച്ച് ഹൈക്കോടതി. ഉത്തരവ് പാലിക്കാനുള്ളതാണെന്നും കോടതി ഓർമിപ്പിച്ചു. ഈ കാര്യത്തിൽ വീണ്ടുമൊരു ഉത്തരവിടാൻ നിർബന്ധിക്കരുതെന്നും അത് നല്ലതിനാവില്ലെന്നും കോടതി മുന്നറിയിപ്പ് നൽകി. സമരപ്പന്തൽ ഇപ്പോഴും അവിടെ തന്നെ ഉണ്ടെന്ന് അദാനി ഗ്രൂപ്പ് കോടതിയെ ധരിപ്പിച്ചിരുന്നു. ഹര്‍ജി മാറ്റിവെക്കരുതെന്ന് അദാനി ഗ്രൂപ്പ് കോടതിയിൽ വീണ്ടും ആവശ്യപ്പെട്ടു. രണ്ട് മാസമായി നിർമാണം തടസപ്പെടുകയാണ്. ഇക്കാര്യത്തിൽ കോടതി നടപടി സ്വീകരിക്കണമെന്നും പോലീസ് നിസഹായരായി നിൽക്കുകയാണെന്നും അദാനി ഗ്രൂപ്പ് കോടതിയിൽ ചൂണ്ടിക്കാട്ടി.
നിർമാണം തടസപ്പെടുന്നുണ്ടെന്ന് മനസിലായിട്ടുണ്ട്. സമരം നിർത്തരുതെന്ന് കോടതിക്ക് പറയാനാവില്ല. പക്ഷേ നിയമം കയ്യിലെടുക്കുകയോ നിയമത്തിന് ഭീഷണി ആവുകയോ ചെയ്യരുത്. അങ്ങനെ ചെയ്താൽ കോടതിക്ക് ശക്തമായ നടപടി സ്വീകരിക്കേണ്ടി വരും. പോ ലീസുകാരെയും മർദിച്ചിട്ടുണ്ടെന്നും സാഹചര്യം കൂടുതൽ വഷളാവുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























