ഊരാളുങ്കലിന് മുൻകൂറായി പണം അനുവദിച്ചു ; ഇതു ചൂണ്ടിക്കാട്ടി ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഊരാളുങ്കൽ സൊസൈറ്റിക്ക് സ്പീക്കർ മുൻകൂർ പണം അനുവദിച്ചത് ചൂണ്ടിക്കാട്ടി മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ. പാലാരിവട്ടം പാലം അഴിമതിക്കേസിൽ വിജിലൻസിന്റെ അറസ്റ്റിനെതിരെയാണ് ഹർജി. താൻ ആശുപത്രിയിൽ ആണെന്നറിയിച്ചിട്ടും പോലീസ് വീട്ടിൽ തിരച്ചിൽ നടത്തിയതായും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയിൽ അറിയിച്ചു. സ്വമേധയാ തിരഞ്ഞെടുത്ത ആശുപത്രിയും ഡോക്ടറും അല്ലേ അവടെ തുടരുന്നതിൽ എന്താണ് ബുദ്ധിമുട്ടെന്നായിരുന്നു ജാമ്യാപേക്ഷപരിഗണിക്കുമ്പോൾ കോടതിയുടെ ചോദ്യം. ജാമ്യം ലഭിച്ച ശേഷം ഡിസ്ചാർജ് ചെയ്താൽ വീട്ടിൽ തുടരും.

മോർഫിൻ അടക്കം 22 മരുന്നുകൾ ഉപയോഗിക്കുന്നുണ്ട്. അറസ്റ്റ് ഒഴിവാക്കാനായി ചികിത്സ തേടുകയായിരുന്നില്ല. താൻ ഏപ്രിൽ മുതൽ ചികിത്സയിലാണ്. കീമോതെറാപ്പിക്ക് നേരത്തെ പോയി അഡ്മിറ്റ്‌ ആകാറുണ്ട്. 19നു കീമോതെറാപ്പി ഉണ്ടായിരുന്നതിനാൽ ആണ് 17 തന്നെ അഡ്മിറ്റ്‌ ആയത്. താൻ പത്തു കോടി രൂപ കൈകൂലി വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. കരാറുകാർക്ക് മുൻ‌കൂർ പണം നൽകുന്നത് പുതുമയുള്ള കാര്യം അല്ല. ഊരാളുങ്കൽ സൊസൈറ്റിക്ക് സ്പീക്കർ മുൻ‌കൂർ പണം നൽകിയിട്ടുണ്ട്. മുൻ‌കൂർ നൽകിയ തുകയുടെ പലിശനിരക്ക് നിശ്ചയിച്ചതിൽ മന്ത്രി എന്ന നിലയിൽ തനിക്ക് പങ്കില്ല. മറ്റൊരു കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന ആരോപണം തെറ്റാണ്. കോടതി നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ ഇത് കണ്ടെത്തിയിട്ടുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് സമർപ്പിച്ച ഹർജിയിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...