ചെങ്ങന്നൂര്‍: ഗായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വി.കെ ശശിധരന്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറിയാണ്. ശാസ്ത്രാവബോധം വളര്‍ത്തുന്ന ഗാനങ്ങള്‍ ജനകീയമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് വി.കെ ശശിധരന്‍. അദ്ദേഹം സിനിമയ്ക്ക് വേണ്ടിയും പാട്ടുകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇടശേരിയുടെ പൂതപ്പാട്ട് ചിട്ടപ്പെടുത്തി അവതരിപ്പിച്ച് ശ്രദ്ധേയനായിരുന്നു. ടാഗോറിന്റെ ഗീതാഞ്ജലി ഉള്‍പ്പെടെയുള്ള കവിതകള്‍ക്ക് സംഗീതാവിഷ്‌കാരവും രംഗാവിഷ്‌കാരവും നിര്‍വഹിച്ചിട്ടുണ്ട്.
ഗായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വി.കെ ശശിധരന്‍ കൊവിഡ് ബാധിച്ച് മരിച്ചു
RECENT NEWS
Advertisment