പാലക്കാട് : പാലക്കാട് മുന്‍ ഡിസിസി അധ്യക്ഷന്‍ എ.വി. ഗോപിനാഥിനെതിരെ വിമര്‍ശനവുമായി ഡിസിസി അധ്യക്ഷനും എംപിയുമായ വി.കെ ശ്രീകണ്ഠന്‍.
ഏതെങ്കിലും ഒരാള്‍ വിളിച്ചു കൂവിയാല്‍ പാര്‍ട്ടിയില്‍ പ്രശ്നം ആണെന്ന് വരുത്താനുള്ള ശ്രമമാണ്. എ.വി ഗോപിനാഥിന് ഡിസിസി അധ്യക്ഷ സ്ഥാനം നല്‍കാന്‍ ഉമ്മന്‍ചാണ്ടി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയോ എന്ന് അറിയില്ല. ഡിസിസി പുനസംഘടന ഹൈക്കമാന്‍ഡാണ് തിരുമാനിക്കുക. കോണ്‍ഗ്രസ്സിനെ വെല്ലുവിളിച്ചതും ഇന്ധനം നിറച്ചതും ആരെന്ന് എല്ലാവര്‍ക്കും അറിയാമെന്നും വി.കെ. ശ്രീകണ്ഠന്‍ പാലക്കാട് പറഞ്ഞു.
ശ്രീധരന്‍ പാലക്കാട് ഓഫീസ് തുറന്നത് റെയില്‍വേയുടെ പ്രൊജക്‌ട് വരുന്നതുകൊണ്ടാണ്. എംഎല്‍എ ഓഫീസില്‍ ഷാഫി തുടരുമെന്നും ബിജെപി സ്ഥാനാര്‍ഥി ഇ.ശ്രീധരനെ പരിഹസിച്ച് വികെ ശ്രീകണ്ഠന്‍ പറഞ്ഞു.