വന്ദേഭാരത് എക്സ്പ്രസിൽ പോസ്റ്റര്‍ പതിച്ചതിനെക്കുറിച്ചറിയില്ല : വി കെ ശ്രീകണ്ഠൻ എംപി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വന്ദേഭാരതില്‍ തന്റെ പോസ്റ്റര്‍ ഒട്ടിച്ചത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയെന്ന് വികെ ശ്രീകണ്ഠന്‍ എംപി. ഏതോ ആളുകള്‍ മഴവെള്ളത്തില്‍ ഒട്ടിച്ച് എടുത്ത പടമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നതെന്നും റെയില്‍വേയുടെ ഇന്റലിജന്‍സ് വിഭാഗം വേണമെങ്കില്‍ അന്വേഷണം നടത്തട്ടേയെന്നും വികെ ശ്രീകണ്ഠന്‍ പറഞ്ഞു. ബിജെപി സമൂഹ മാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്നും ശ്രീകണ്ഠന്‍ എംപി പ്രതികരിച്ചു.

താനടക്കം വിവിധ പാര്‍ട്ടികളിലെ നേതാക്കളും പോലീസും ഇന്റലിജന്‍സും ആര്‍പിഎഫുമെല്ലാം സ്റ്റേഷനിലുണ്ടായിരുന്നു. അവരെയൊക്കെ മറികടന്ന് പോസ്റ്റര്‍ ഒട്ടിച്ചു എന്നത് വ്യാജ പ്രചരണമാണെന്നും വികെ ശ്രീകണ്ഠന്‍ പറഞ്ഞു. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ വേളയിലാണ് വി.കെ.ശ്രീകണ്ഠന്‍ എം.പിയുടെ പോസ്റ്ററുകള്‍ വന്ദേ ഭാരത് ട്രയിനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒട്ടിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എംപിയുടെ പ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിൽപ്പനയിൽ കുതിച്ച് സപ്ലൈകോ ; വിറ്റുവരവ് 200 കോടി കടന്നു

0
കൊച്ചി: ഓണവിപണിയിൽ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്നു മുതൽ 19 ഉച്ചവരെയുള്ള...

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് ടി സിദ്ധിഖ് ; വിപണിയിൽ ഇടപെടാൽ സർക്കാർ 20...

0
തിരുവനന്തപുരം: ഓണത്തിന് ഹോർട്ടികോർപ്പിന്‍റെയും വിഎഫ്‍പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന്...

പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ്...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന്...

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...