കണ്ണൂര്‍ സര്‍വകലാശാലയെ ന്യായീകരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി അങ്ങേയറ്റം അനുചിതo : വി എം സുധീരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കണ്ണൂര്‍ സര്‍വകലാശാലയെ ന്യായീകരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി അങ്ങേയറ്റം അനുചിതവും അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതുമെന്ന് വി എം സുധീരന്‍ തന്റെ ഫേസ്ബുക് കുറിപ്പില്‍. എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്ന് വാദിക്കുന്ന ഗവര്‍ണര്‍ ഗാന്ധിഘാതകനായ നാഥുറാംഗോഡ്സെയുടെ പുസ്തകവും പഠന വിഷയമാക്കുന്നതിനെ ന്യായീകരിക്കുന്ന മാനസിക അവസ്ഥയിലാണോ എത്തിനില്‍ക്കുന്നതെന്നും വിഎം സുധീരന്‍ ചോദിച്ചു.

ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം

‘ബോര്‍ഡ് ഓഫ് സ്റ്റഡീസ്’ പോലും ഇല്ലാത്ത അവസ്ഥയില്‍ പിജി സിലബസില്‍ ആര്‍എസ്‌എസ് സൈദ്ധാന്തികരായ ഗോള്‍വാള്‍ക്കര്‍, സവര്‍ക്കര്‍, ബല്‍രാജ് മധോക്ക് തുടങ്ങിയവരുടെ രചനകള്‍ ഉള്‍പ്പെടുത്തിയ കണ്ണൂര്‍ സര്‍വ്വകലാശാലയെ ന്യായീകരിച്ച ബഹു.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍്റെ നടപടി അങ്ങേയറ്റം അനുചിതവും താന്‍ വഹിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതുമാണ്.

പ്രസ്തുത വിവാദ സിലബസ് പുനപരിശോധിക്കാന്‍ പ്രോചാന്‍സലര്‍ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും വിശദീകരണം തേടുകയും ചെയ്ത സാഹചര്യത്തില്‍ ചാന്‍സലര്‍ കൂടിയായ ബഹു.ഗവര്‍ണറുടെ ഏകപക്ഷീയവും തിടുക്കപ്പെട്ടതുമായ ഇപ്രകാരമുള്ള ഒരു ന്യായീകരണം ഒഴിവാക്കപ്പെടേണ്ടതായിരുന്നു.

എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്ന് വാദിക്കുന്ന ബഹു.ഗവര്‍ണര്‍ ഗാന്ധിഘാതകനായ നാഥുറാംഗോഡ്സെയുടെ പുസ്തകവും പഠന വിഷയമാക്കുന്നതിനെ ന്യായീകരിക്കുന്ന മാനസിക അവസ്ഥയിലാണോ എത്തിനില്‍ക്കുന്നത്?

കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ തെറ്റായ നടപടിയെ വെള്ള പൂശാന്‍ അത്യുത്സാഹം കാണിക്കുന്ന ബഹു.ഗവര്‍ണറുടെ പ്രതികരണം ഗാന്ധിജിയെയും നെഹ്റുവിനെയും തമസ്കരിക്കുകയും നാഥുറാം ഗോഡ്സെയേയും ആര്‍എസ്‌എസ് നേതാക്കളെയും മഹത്വവല്‍ക്കരിക്കുകയും ചെയ്തുവരുന്ന വര്‍ഗീയശക്തികളെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമാണെന്നതില്‍ സംശയമില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...