താരീഖ് അന്‍വര്‍ ചര്‍ച്ച നടത്തി പറയാനുള്ളതെല്ലാം പറഞ്ഞു – ഇനി റിസള്‍ട്ടിനായി കാത്തിരിക്കുകയാണ് വി. എം. സുധീരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് വിഎം സുധീരനുമായി ചര്‍ച്ച നടത്തി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍. ചര്‍ച്ചയില്‍ പറയാനുള്ളതെല്ലാം പറഞ്ഞുവെന്നും ഇനി റിസള്‍ട്ടിനായി കാത്തിരിക്കുകയാണെന്നും വി.എം. സുധീരന്‍ പറഞ്ഞു. അതേസമയം സുധീരനുമായുള്ള ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് താരീഖ് അന്‍വര്‍ പ്രതികരിച്ചു. സുധീരന്റെ നിര്‍ദേശങ്ങള്‍ ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം സജീവ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ചതിന് പിന്നാലെയാണ് സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തിയത്. ഇതിനിടെ അദ്ദേഹം എ.ഐ.സി.സി അംഗത്വവും രാജിവച്ചിരുന്നു. കേരളത്തിലെ വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഹൈക്കമാന്‍ഡ് ഇടപെട്ടില്ലെന്നും സംസ്ഥാന നേതൃത്വം കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നുമാണ് വിഎം സുധീരന്റെ ആരോപണം.

സുധീരനെ അനുനയിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. നേതൃത്വത്തിന് തെറ്റ് പറ്റിയെന്നും തിരുത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. രാജി പിന്‍വലിക്കണമെന്ന് കെ.പി.സി.സിയും ഇന്നലെ സുധീരനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ സുധീരന്‍ തന്റെ നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...