എക്‌സിറ്റ് പോള്‍ സര്‍വ്വെകള്‍ യു.ഡി.എഫ് കൗണ്ടിംഗ് ഏജന്റുമാരെ വഴിതെറ്റിക്കാന്‍ ; വിഎം സുധീരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വോട്ടെടുപ്പിന് മുമ്പുള്ള ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെ ശക്തമായ ഭരണവിരുദ്ധ തരംഗം ആഞ്ഞടിച്ചതായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. യുഡിഎഫിന് ആദ്യം കുറച്ച്‌ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് പരിഹരിക്കാന്‍ സാധിച്ചെന്നും സുധീരന്‍ പറഞ്ഞു. യുഡിഎഫിന് ഭരണത്തിലേറാന്‍ കഴിയുന്ന എല്ലാ സാഹചര്യവും ഇപ്പോള്‍ കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എക്‌സിറ്റ് പോള്‍ സര്‍വ്വെകളെ തള്ളിയ സുധീരന്‍ തന്റെ മുന്നിലുള്ളത് ജനങ്ങളോട് നേരിട്ട് സംസാരിച്ചതിന്റെ അനുഭവങ്ങളാണെന്നും ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റേതിന് സമാനമായി ഇത്തവണയും സര്‍വ്വേ ഫലങ്ങള്‍ തെറ്റും. ഇത് കണ്ട് ജനങ്ങള്‍ വഞ്ചിതരാകരുത്. കൗണ്ടിംഗ് ഏജന്റുമാരെ വഴിതെറ്റിക്കാനും ആത്മവിശ്വാസം കുറയാനും ഇത് കാരണമാകുമെന്നും ഏജന്റുമാര്‍ വോട്ടെണ്ണല്‍ സമയത്ത് ജാഗ്രത പുലര്‍ത്തണമെന്നും സുധീരന്‍.

കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണമുണ്ടാകുമെന്ന് പ്രവചിക്കുന്ന സര്‍വ്വെ ഫലങ്ങള്‍ പുറത്തുവരുന്ന പശ്ചാത്തലത്തില്‍ എക്‌സിറ്റ് പോളുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രംഗത്തെത്തി. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശ്രദ്ധ തിരിക്കാനും മനോവീര്യം തകര്‍ക്കാനും വേണ്ടി നിര്‍മ്മിച്ചവയാണെന്നും സര്‍വ്വെ കണ്ടെത്തലുകള്‍ പരിഹാസ്യമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ജനാധിപത്യ ബോധമുള്ള സമൂഹത്തെ ഇത്തരം അശാസ്ത്രീയ സര്‍വ്വെകള്‍ പരിഹസിക്കുകയാണെന്നും തീര്‍ച്ചയായും തങ്ങള്‍ ജയിച്ച്‌ തിരിച്ചുവരുമെന്നും ഉമ്മന്‍ ചാണ്ടി തിരിച്ചടിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...