മധുകൊലക്കേസ് : സാക്ഷികളുടെ കൂറുമാറ്റം തടയാൻ സർക്കാരിനാകുന്നില്ല,കേരളത്തിന് അപമാനകരം : വിഎം സുധീരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അട്ടപ്പാടി മധു കൊലക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റത്തിനു മുന്നില്‍ സര്‍ക്കാര്‍ നിഷ്ക്രിയമാണെന്ന് മുതിര്‍ന്ന കോണ്‍​ഗ്രസ് നേതാവ് വി എം സുധീരന്‍.സ‍ര്‍ക്കാരിന്റെ ഈ നിലപാട് കേരളത്തിന് അപമാനകരം ആണ്. കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്നും വി എം സുധീരന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്ക് വി എം സുധീരന്റെ കത്ത് അയച്ചു

വി എം സുധീരന്റെ കത്തിന്റെ പൂര്‍ണ രൂപം
പ്രിയപ്പെട്ട മുഖ്യമന്ത്രി, ഭരണസംവിധാനത്തെയും നിയമവ്യവസ്ഥയെയും നോക്കുകുത്തിയാക്കിയും ജനങ്ങളുടെ മുന്നില്‍ പരിഹാസ്യമാക്കിയും അട്ടപ്പാടി മധു കൊലക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുകയാണ്.
നേരത്തേനല്‍കിയ മൊഴികള്‍ക്ക് വിരുദ്ധമായി കൂറുമാറിയ സാക്ഷികള്‍ നടത്തിയ മൊഴിമാറ്റത്തിന്റെ പിന്നില്‍ കുറ്റവാളികളെ രക്ഷിക്കാന്‍ വേണ്ടിയുള്ള ഗൂഢസംഘത്തിന്റെ പ്രവര്‍ത്തനങ്ങളാണുള്ളതെന്നത് വളരെ വ്യക്തമാണ്. ഇക്കാര്യം സംബന്ധിച്ച്‌ ചില മാധ്യമറിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.
ആദിവാസി ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താന്‍ ബാധ്യസ്ഥമായ ഭരണകൂടം ഇതിനെല്ലാം മൂകസാക്ഷിയായി നിഷ്‌ക്രിയമായ നിലയില്‍ കേവലം കാഴ്ചക്കാരായി മാറുന്ന സാഹചര്യം ജനാധിപത്യ കേരളത്തിന് തീര്‍ത്തും അപമാനകരമാണ്.
ഇനിയെങ്കിലും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നേരിട്ട് അടിയന്തിരമായി ഇടപെടാനും ഈ കൂട്ട കൂറുമാറ്റത്തെക്കുറിച്ച്‌ കൃത്യമായി അന്വേഷണം നടത്താനും കൂറുമാറ്റം നടത്തിയവര്‍ക്കും അതിന് വഴിയൊരുക്കുന്നനിലയില്‍ അവിഹിത സ്വാധീനവും കടുത്ത സമ്മര്‍ദ്ദവും ചെലുത്തിയവര്‍ക്കുമെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാനും തയ്യാറായേ മതിയാകൂ.
അതിനൊപ്പംതന്നെ പ്രസ്തുത കേസ്സ് പഴുതുകളടച്ചുകൊണ്ട് ഫലപ്രദമായി നടത്താനും കുറ്റവാളികളെല്ലാം ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും കഴിയുന്ന രീതിയില്‍ ആവശ്യമായ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും വേണം.
ഈ കേസ്സില്‍ നിയമവ്യവസ്ഥയുടെയും സര്‍ക്കാരിന്റെയും വിശ്വാസ്യത തന്നെ ചോദ്യംചെയ്യപ്പെടുന്ന സാഹചര്യമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. അതിന്റെ അതീവ ഗൗരവസ്വഭാവം കണക്കിലെടുത്തുകൊണ്ട് നിയമവിദഗ്ദ്ധരും മറ്റു ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച്‌ അനുയോജ്യമായ നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ ഇനിയും കാലതാമസമുണ്ടായാല്‍ അത് മാപ്പര്‍ഹിക്കാത്ത ഗുരുതര വീഴ്ചയായിട്ടാണ് ഏവരും നോക്കിക്കാണുക. അങ്ങനെ ഒരവസ്ഥയ്ക്കിടം നല്‍കാതെ ഈ കേസ്സില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ചെയ്യേണ്ട സര്‍വ്വനടപടികളും ഉടനടി സ്വീകരിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.
ഇതെല്ലാം സംബന്ധിച്ച്‌ 22.07.2022-ല്‍ ബഹു.മുഖ്യമന്ത്രിക്കെഴുതിയ കത്തിന് യാതൊരു പ്രതികരണവും കാണാത്തതില്‍ അതിയായി ദുഃഖിക്കുന്നു; ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രം ഉറപ്പുകൾ പാലിച്ചില്ല ; കർഷകര്‍ വീണ്ടും തെരുവിലേക്ക് ; രാജ്യവ്യാപക പ്രക്ഷോഭത്തിന് കിസാൻ...

0
ദില്ലി: കേന്ദ്ര സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയ കര്‍ഷക പ്രക്ഷോഭത്തിന് പിന്നാലെ സംയുക്ത...

ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു ; ഇന്ധനവില കുറയുമോയെന്ന് ഉറ്റുനോക്കി വിപണി

0
ദില്ലി: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമായി അമേരിക്കയും ഇറാനും...

അവയവ കച്ചവടം : സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ഇഡി പരിശോധന

0
കൊച്ചി: സംസ്ഥാനത്ത് അവയവ കച്ചവടത്തിൽ അഞ്ചിടങ്ങളിൽ ഇഡി പരിശോധന. കൊച്ചിയിലെ പ്രധാന...

തമിഴ്നാട്ടിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു

0
കോയമ്പത്തൂ‍ർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. കോവൈപുതുരിലെ പാർക്ക്...