തിരുവനന്തപുരം: തന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ നിയമവിരുദ്ധമായ പ്രവര്‍ത്തികളില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് കൈകഴുകാനാവാത്ത അതീവ ഗുരുതരമായ പ്രതിസന്ധിയിലെത്തിയിരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് വി.എം. സുധീരന്.
ഈ സാഹചര്യത്തില്‍ ധാര്‍മികമായും നിയമപരമായും രാഷ്ട്രീയമായും ഒരുനിമിഷംപോലും അധികാരത്തില്‍ തുടരാനുള്ള പിണറായിയുടെ അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണ്. തൊടുന്യായങ്ങള്‍ പറഞ്ഞ് പിടിച്ചുനില്‍ക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോയാല്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തമായി പിണറായി മാറുമെന്നും അദ്ദേഹം പറഞ്ഞു.