കൊല്ലം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാളെ കൂടി കൊല്ലം ചടയമംഗലം പോലീസ് അറസ്റ്റു ചെയ്തു. ചടയമംഗലം സ്വദേശിനിയായ പതിനാറുകാരിെയ പീഡിപ്പിച്ച കേസിലെ മൂന്നാമനാണ് അറസ്റ്റിലായത്. ആറുമാസത്തോളമായി ഒളിവിലായിരുന്ന പൂയപ്പള്ളി സ്വദേശി ആഷിക്കാണ് പിടിയിലായത്.
സമൂഹ മാധ്യമത്തിലൂെട പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് പരാതി. കേസില്‍ അസറുദ്ദീന്‍, അഫ്സല്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.