മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന എം. വിഗോവിന്ദന് ഒട്ടകപക്ഷിയുടെ സമീപനം – വി.മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന എംവിഗോവിന്ദന് ഒട്ടകപക്ഷിയുടെ സമീപനമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. മുഖ്യമന്ത്രിയുമായുള്ള വിഷയങ്ങളില്‍ അന്വേഷണം പ്രഖ്യാപിക്കാതെയുള്ള ഒളിച്ചുകളിക്ക് അവസാനമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പിണറായി വിജയന്‍ പ്രതിക്കൂട്ടിലാകുന്ന അവസരങ്ങളില്‍ അന്വേഷണത്തിന് ഭയമാണ്. ജനങ്ങളെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി തയാറാകണമെന്നും എന്തിനാണ് ഭയപ്പാടെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന എംവി ഗോവിന്ദന്‍ ഒട്ടകപക്ഷിയുടെ സമീപനമാണ് സ്വീകരിക്കുന്നത്. തല മണ്ണിനകത്ത് പൂഴ്ത്തി എല്ലാവര്‍ക്കും ഇരുട്ടല്ലേ എന്ന് ചോദിക്കരുത്. കണ്ണ് തുറന്ന് വസ്തുതകള്‍ പഠിച്ച് പ്രതികരണമുണ്ടാകണം. സ്വര്‍ണക്കടത്ത് എന്തായി എന്ന് ചോദിക്കുന്നവര്‍ എം ശിവശങ്കര്‍ ഇപ്പോഴും അകത്താണെന്ന് മനസിലാക്കാണമെന്നും മന്ത്രി പറഞ്ഞു. ഏകസിവില്‍കോഡില്‍ സിപിഎം അടക്കമുള്ളവരുടെ കുപ്രചാരണങ്ങളില്‍ മുസ്ലീം സമുദായം വീണുപോകരുത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ല നടപടികളെന്നും ഭരണഘടനയാണ് മാനദണ്ഡമെന്നും വി.മുരളീധരന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷ്മിപ്രിയക്കെതിരായ പരാതി : അൻസിബയുടെ ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും

0
കൊച്ചി : നടി ലക്ഷ്മിപ്രിയയ്ക്കെതിരായ പരാതിയിൽ ക്രിമിനൽ കേസെടുക്കാനാകില്ലെന്ന എറണാകുളം മജിസ്ട്രേറ്റ്‌...

ജിഎസ്എൽവി-എഫ്17 ദൗത്യവിജയത്തിൽ പ്രതികരണവുമായി ഐഎസ്ആർഒ ചെയർമാൻ

0
തിരുവനന്തപുരം: ജിഎസ്എൽവി-എഫ്17 ദൗത്യവിജയത്തിൽ പ്രതികരണവുമായി ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ. വിജയം...

പിഎം ശ്രീ ; പദ്ധതി നടപ്പാക്കുന്നതിൽ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ശക്തമായ എതിർപ്പ്

0
തിരുവനന്തപുരം : പി.എം.ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ശക്തമായ...

ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക

0
വാഷിങ്ടണ്‍: ഇറാനെതിരായ നിലപാട് കടുപ്പിച്ച് അമേരിക്ക. സാമ്പത്തിക, സൈനിക, നയതന്ത്ര സമ്മര്‍ദങ്ങള്‍ക്കൊപ്പം...