ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: ഇറാനെതിരായ നിലപാട് കടുപ്പിച്ച് അമേരിക്ക. സാമ്പത്തിക, സൈനിക, നയതന്ത്ര സമ്മര്‍ദങ്ങള്‍ക്കൊപ്പം രഹസ്യനടപടികള്‍ ഉള്‍പ്പെടെ എല്ലാ മാര്‍ഗങ്ങളും പരിഗണനയിലുണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പറഞ്ഞു. കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്താതെ ഇറാനുമായി ചര്‍ച്ചക്കില്ലെന്നും അമേരിക്ക വ്യക്തമാക്കി. യുദ്ധത്തില്‍ അമേരിക്ക എളുപ്പത്തില്‍ വിജയിക്കുകയാണെന്നും വെടിക്കോപ്പില്ലെന്ന പ്രചാരണം പൂര്‍ണമായും തെറ്റാണെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നവര്‍ രാജ്യദ്രോഹികളാണ്. അമേരിക്ക വന്‍തോതില്‍ വെടിക്കോപ്പുകള്‍ ഉല്‍പാദിപ്പിച്ച് ശേഖരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ വിവാഹ ചടങ്ങിന് നേരെയുണ്ടായ ആക്രമണം ഇറാന്‍ ആയുധമാക്കിയതോടെ യുഎസ് പ്രതിരോധത്തിലായി. തെക്കന്‍ ഇറാനിലെ കുഹെസ്തക്കില്‍ നടന്ന ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 67 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

പിന്നാലെ ഐസിസി അന്വേഷണം വേണമെന്ന് ഇറാന്‍ റെഡ് ക്രസന്റ് സൊസൈറ്റി ആവശ്യപ്പെട്ടു. അതേസമയം കുവൈത്തിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തെ ഗള്‍ഫ് രാജ്യങ്ങള്‍ അപലപിച്ചു. നിലവില്‍ ഹോര്‍മുസിനെ പിടിമുറുക്കിയാണ് ഇറാന്‍ മുന്നോട്ടുപോകുന്നത്. ഇതിനിടെ ഇറാനെതിരെ യുദ്ധഭീഷണിയുമായി ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് രംഗത്തെത്തി. ഇറാന്‍ ആക്രമിച്ചാല്‍ തെഹ്‌റാന്റെ ഊര്‍ജ-അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെ തിരിച്ചടിക്കുമെന്നാണ് കാറ്റ്‌സിന്റെ മുന്നറിയിപ്പ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ ; പദ്ധതി നടപ്പാക്കുന്നതിൽ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ശക്തമായ എതിർപ്പ്

0
തിരുവനന്തപുരം : പി.എം.ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ശക്തമായ...

സ്വന്തമായി ഡ്രൈവിങ് ലൈസൻസും ആര്‍സിയും പ്രിന്‍റ് എടുക്കാം ; ദുബൈ മോഡൽ കിയോസ്കുകളുമായി എംവിഡി

0
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വന്തമായി ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും...

റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തിയാൽ യുദ്ധം തീരില്ല ; നിലപാട് വ്യക്തമാക്കി...

0
ഡൽഹി : റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി...

അജയ് രക്തസാക്ഷി ഫണ്ട് വിവാദം : ഇടപെട്ട് സിപിഎം ജില്ലാ നേതൃത്വം ; ഏരിയാ...

0
തിരുവനന്തപുരം : കൊലചെയ്യപ്പെട്ട എസ്.എഫ്.ഐ. നേതാവ് എ.അജയ്‌യുടെ പേരിലുള്ള സ്മാരകമന്ദിരനിർമാണവുമായി ബന്ധപ്പെട്ട...