സ്വന്തമായി ഡ്രൈവിങ് ലൈസൻസും ആര്‍സിയും പ്രിന്‍റ് എടുക്കാം ; ദുബൈ മോഡൽ കിയോസ്കുകളുമായി എംവിഡി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വന്തമായി ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പ്രിന്‍റ് ചെയ്തെടുക്കാന്‍ സംവിധാനം വരുന്നു. ദുബൈ മോഡല്‍ കിയോസ്കുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഈ മാസം തന്നെ ആദ്യ കിയോസ്ക് സ്ഥാപിക്കാനാണ് തീരുമാനം. ദുബൈയിലെ മെട്രോ സ്റ്റേഷനിലും ഫുഡ്ബോള്‍ സ്റ്റേഡിയങ്ങളിലുമൊക്കെ പോയാല്‍ ആര്‍ടിഎ സ്മാര്‍ട്ട് കിയോസ്കുകള്‍ കാണാം. വെറും ഒരു മിനിറ്റിനുള്ളിൽ നമുക്ക് പുത്തന്‍ ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡ് ഈ മെഷീനുകളില്‍ നിന്ന് പ്രിന്‍റ് ചെയ്ത് എടുക്കാം. ഇതേ ഹൈ ടെക് രീതിയിലേക്ക് ചുവട് വയ്ക്കുകയാണ് കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പും.

നിലവില്‍ പരിവാഹന്‍ സൈറ്റിലെല്ലാം ഉള്ളത് ഡൗണ്‍ലോഡ് യുവര്‍ ഡ്ലൈവിങ് ലൈസന്‍സ് അല്ലെങ്കില്‍ ആര്‍സി എന്നാണ്. കിയോസ്കുകള്‍ സ്ഥാപിക്കുന്നതോടെ പ്രിന്‍റ് യുവര്‍ ഓണ്‍ഡ്രൈവിങ് ലൈസന്‍സ് ഓര്‍ ആര്‍സി എന്നതിലേക്ക് മാറും. കാലതാമസമെടുക്കാതെ ലൈസന്‍സ് കാര്‍‌ഡ് ലഭിക്കുന്നത് വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് വളരെ ഉപകാരപ്രദമായിരിക്കും. ലൈസന്‍സ് പുതുക്കുന്നതിനും കിയോസ്കുകളില്‍ സംവിധാനമുണ്ട്. പൈലറ്റ് അടിസ്ഥാനത്തില്‍ ഗതാഗത കമ്മീഷണറേറ്റിലാണ് കിയോസ്ക് ആദ്യം സ്ഥാപിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തിയാൽ യുദ്ധം തീരില്ല ; നിലപാട് വ്യക്തമാക്കി...

0
ഡൽഹി : റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി...

അജയ് രക്തസാക്ഷി ഫണ്ട് വിവാദം : ഇടപെട്ട് സിപിഎം ജില്ലാ നേതൃത്വം ; ഏരിയാ...

0
തിരുവനന്തപുരം : കൊലചെയ്യപ്പെട്ട എസ്.എഫ്.ഐ. നേതാവ് എ.അജയ്‌യുടെ പേരിലുള്ള സ്മാരകമന്ദിരനിർമാണവുമായി ബന്ധപ്പെട്ട...

അധ്യാപകരുടെയും സഹപാഠികളുടെയും ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച ബിരുദ വിദ്യാർഥി കസ്റ്റഡിയിൽ

0
കൊച്ചി: അധ്യാപകരുടെയും സഹപാഠികളുേടയും ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി...

എസ്.എഫ്.ഐ നേതാക്കളുടെ അറസ്റ്റ് : കന്റോൺമെന്റ് സ്റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിൽ സംഘർഷം

0
തിരുവനന്തപുരം : സെക്രട്ടേറിയറ്റിലേക്ക് എസ്.എഫ്.ഐ. പ്രവർത്തകർ നടത്തിയ മാർച്ചിലെ സംഘർഷത്തിൽ കൂടുതൽ...