ഇഴജന്തുക്കളുടെ ശല്യത്തെ തുടര്‍ന്ന് റോഡിലെ കാട് വെട്ടിത്തെളിച്ച് സന്നദ്ധ പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

ഇലന്തൂർ : ഇഴജന്തുക്കളുടെ ശല്യത്തെ തുടര്‍ന്ന്  റോഡിലെ കാട് വെട്ടിത്തെളിച്ച് സഞ്ചാരയോഗ്യമാക്കി സന്നദ്ധ പ്രവർത്തകർ. ഇലന്തൂർ ഗ്രാമപഞ്ചായത്ത് 8-ാം വാർഡിലെ പ്രധാന ഇടറോഡായ പുറത്തുട്ട് പടി – ഇല്ലത്തുകാല – വിക്ടറി ക്ലബ് റോഡിലാണ് കഴിഞ്ഞ ദിവസം പാമ്പിനെ കണ്ടത്. കുട്ടികൾ പതിവായി കാൽനടയായി സ്കൂളിലേക്ക് പോകുന്ന വഴിയില്‍ പാമ്പിനെ കണ്ടതോടെ ഏറെ പരിഭ്രാന്തിയിലായിരുന്നു കുട്ടികളും രക്ഷിതാക്കളും. റോഡിന് ഇരുവശവും വലിയ ഉയരത്തില്‍ കാട് വളര്‍ന്നു നില്‍ക്കുന്നതിനാല്‍ കാല്‍നടയാത്ര പോലും പ്രയാസകരമായിരുന്നു.

സന്നദ്ധ പ്രവർത്തകരായ റെജി ഇലവുനിൽക്കുന്നിൽ, സിനു ഇല്ലത്തുപറമ്പിൽ, ബീന ഇലവുനിൽക്കുന്നതിൽ, എബി ഇല്ലത്തുകാലായിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനം. കാട്ടുപന്നികളുടെയും ഇഴജന്തുക്കളുടെയും പ്രധാന താവളം കൂടിയായിരുന്നു ഈ റോഡ്‌. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനം അടിയന്തിരമായി നടപ്പിലാക്കാൻ അധികൃതർ തയ്യാറാകണമെന്ന് പൊതു പ്രവർത്തകൻ വിൻസൻ തോമസ് ചിറക്കാല ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

0
കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ...