വോട്ടെണ്ണല്‍ ദിവസവും തലേന്നും ലോക്ക് ഡൗൺ പരിഗണിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കോവിഡ് വ്യാപനം നിയന്ത്രിക്കാനായി വോട്ടെണ്ണല്‍ ദിവസം മാത്രമല്ല തലേന്നും സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കുന്ന കാര്യം പരിശോധിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോടു മദ്രാസ് ഹൈക്കോടതി. വോട്ടെണ്ണലുമായി ബന്ധപ്പെട്ടതല്ലാത്ത എല്ലാ വാഹനങ്ങളുടെയും നീക്കം നിയന്ത്രിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജി, ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി എന്നിവരടങ്ങുന്ന ബെഞ്ചിന്റെയാണു നിര്‍ദേശം.

ആവശ്യമെങ്കില്‍ അവധി ദിവസമായ മേയ് ഒന്നിനും ഞായറാഴ്ചയായ മേയ് രണ്ടിനും സര്‍ക്കാരിന് ലോക്ഡൗണ്‍ പ്രഖ്യാപിക്കാമെന്നാണു കോടതി പറഞ്ഞത്. ഏപ്രില്‍ 28-ന് തന്നെ ഇതു സംബന്ധിച്ച് അറിയിപ്പ് നല്‍കിയാല്‍ സാധാരണക്കാര്‍ക്ക് തയാറെടുക്കാമെന്നും കോടതി പറഞ്ഞു. സര്‍ക്കാരിന്റെ കോവിഡ് നിയന്ത്രണ നടപടികള്‍ നിരീക്ഷിക്കാന്‍ കോടതി കഴിഞ്ഞയാഴ്ച സ്വമേധയാ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചിരുന്നു. റെംഡിസിവര്‍ ഉള്‍പ്പെടെ മരുന്നുകളുടെ വില, സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ്, ഓക്‌സിജന്റെ വില, വാക്‌സിനേഷന്‍ എന്നിവ നിരീക്ഷിക്കണമെന്ന് കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...