ദിവസവും 40 മെട്രിക്ക് ടൺ ഓക്സിജൻ ഇന്ത്യക്ക് നൽകാമെന്ന് ഭൂട്ടാൻ

For full experience, Download our mobile application:
Get it on Google Play

തിംഫു : കൊവിഡ് രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം ഗുരുതരമായ ഇന്ത്യയ്ക്ക് ഭൂട്ടാനിൽ നിന്ന് സഹായമെത്തുന്നു. ഭൂട്ടാനിൽ നിന്ന് ലിക്വിഡ് ഓക്സിജൻ എത്തുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. അസമിലെ ഇന്ത്യൻ അതിർത്തിക്കടുത്ത് പുതുതായി പ്രവർത്തനമാരംഭിച്ച മൊട്ടംഗ ഇൻഡസ്ട്രിയിൽ എസ്റ്റേറ്റിൽ നിന്നാകും ഓക്സിജൻ എത്തിക്കുക. ദിവസം 40 മെട്രിക്ക് ടൺ ലിക്വിഡ് ഓക്സിജൻ ഇന്ത്യക്ക് നൽകാനാണ് ഭൂട്ടാന്റെ തീരുമാനം.

കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ വിജയിക്കുമെന്ന് ആശംസിച്ച ഭൂട്ടാൻ എല്ലാവിധ സഹായങ്ങളും നൽകുമെന്നും വ്യക്തമാക്കിയതായി എംബസി അറിയിച്ചു. കൊവിഡ് പോരാട്ടത്തിൽ ഇന്ത്യക്ക് കരുത്തുപകരാനാണ് ഓക്സിജൻ സഹായമായി നൽകുന്നതെന്നും അവർ പറഞ്ഞു. ഇന്ത്യ-ഭൂട്ടാൻ ബന്ധം എക്കാലത്തും ഊഷ്മളമായിരിക്കാൻ ഇത് സഹായകമാകുമെന്നും എംബസി പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...