വോട്ടെണ്ണല്‍ 16ന് രാവിലെ എട്ടിന് ; തപാല്‍ വോട്ടുകള്‍ ആദ്യം എണ്ണിത്തുടങ്ങും : വി.ഭാസ്‌കരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മൂന്ന് ഘട്ടങ്ങളായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 16ന് രാവിലെ എട്ടിന് ആരംഭിക്കും. ഫലം വൈകാതിരിക്കാന്‍ കൃത്യതയാര്‍ന്ന സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.

സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ഓരോ കേന്ദ്രങ്ങളിലെയും വോട്ടെണ്ണല്‍ പുരോഗതി കമ്മീഷന്റെ ‘ട്രെന്‍ഡ്’ സോഫ്റ്റ് വെയറില്‍ തത്സമയം അപ്ലോഡ് ചെയ്യും. തിരുവനന്തപുരത്ത് 16 വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ട്.

ആദ്യം എണ്ണുക തപാല്‍ വോട്ടുകളായിരിക്കും. പിന്നീട് മറ്റ് വോട്ടുകള്‍ എണ്ണിത്തുടങ്ങും. എട്ട് ബൂത്തുകള്‍ക്ക് ഒരു ടേബിളെന്ന നിലയിലാണ് വോട്ടെണ്ണുക. ആദ്യം ഒന്നാം വാര്‍ഡ് പിന്നീട് രണ്ട് എന്ന ക്രമത്തില്‍ പെട്ടികള്‍ പുറത്തെടക്കും. ഒരു വാര്‍ഡില്‍ ഒന്നിലധികം ബൂത്തുകളുണ്ടെങ്കില്‍ അതെല്ലാം ഒരു ടേബിളില്‍ തന്നെ ഒരുക്കും.

ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്‌ളോക്ക് തലത്തിലും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലേത് അതത് സ്ഥാപനങ്ങളിലെ കേന്ദ്രത്തിലുമായിരിക്കും നടക്കുക. ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രത്യേക കൗണ്ടിങ് ഹാളുകളും സജ്ജീകരിക്കും. വോട്ടെണ്ണല്‍ വിവരങ്ങള്‍ ട്രെന്‍ഡ് സോഫ്റ്റ് വെയറിലൂടെ അപ്പപ്പോള്‍ അപ്ലോഡ് ചെയ്യും. ഇതിനായി വോട്ടെണ്ണല്‍ കേന്ദ്രത്തിനടുത്ത് പ്രത്യേക മുറി സജ്ജമാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...