വ്യാജരേഖകള്‍ കെ.എസ്.എഫ്.ഇയില്‍ ഹാജരാക്കി പണം തട്ടുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വ്യാജരേഖകള്‍ കെ.എസ്.എഫ്.ഇയില്‍ ഹാജരാക്കി പണം തട്ടുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിലായി. പേരൂര്‍ക്കട കുടപ്പനക്കുന്ന് രവി നഗര്‍ സ്വദേശി കാര്‍ത്തികേയനെയാണ് (56 ) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞാണ് ഇയാള്‍ തട്ടിപ്പു നടത്തിയത്.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന പത്തോളം പേരുടെ പേരില്‍ വ്യാജ സാലറി സര്‍ട്ടിഫിക്കറ്റുകളും വ്യാജ ഐ.ഡി കാര്‍ഡുകളും നിര്‍മ്മിച്ച്‌ കെ.എസ്.എഫ്.ഇയുടെ ബ്രാഞ്ചുകളില്‍ ഹാജരാക്കി ചിട്ടികളും ലോണുകളുമെടുത്ത് കെ.എസ്.എഫ്.ഇയെ കബളിപ്പിക്കുകയായിരുന്നു.

പത്തോളം പേരടങ്ങുന്ന സംഘത്തിലെ പ്രധാനിയായിരുന്നു കാര്‍ത്തികേയന്‍. കെ.എസ്.എഫ്.ഇയുടെ ശാസ്തമംഗലം, വഴുതക്കാട് ശാഖകളില്‍ നിന്നാണ് പ്രതികള്‍ വ്യാജരേഖ ചമച്ച്‌ പണം തട്ടിയത്. സംഘത്തിലെ മറ്റ് ആളുകളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഡോ. ദിവ്യ വി.ഗോപിനാഥിന്റെ നേതൃത്വത്തില്‍ മ്യൂസിയം എസ്.എച്ച്‌.ഒ രവീന്ദ്രകുമാര്‍, എസ്‌ഐമാരായ ശ്യാംരാജ് ജെ.നായര്‍, നജീബ്, ജയശങ്കര്‍, എഎസ്‌ഐ സന്തോഷ്, സി.പി.ഒ അരുണ്‍ കുമാര്‍ എന്നിവരടങ്ങുന്ന പ്രത്യേകസംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....