പത്തനംതിട്ട : ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലേയും ഇരട്ട വോട്ടുകള്‍ അടിയന്തിരമായി പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കിട്ടതിലെ അവ്യക്തത വളരെ വലുതാണെന്നും ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ താല്‍പര്യത്തിന് രാഷ്ട്രീയമായി വിനിയോഗിച്ചത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും സുഗമമായ തെരഞ്ഞെടുപ്പിന് ശരിയായ രീതിയില്‍ ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലൊട്ടാകെയും ജില്ലയില്‍ പ്രത്യേകിച്ചുമുള്ളതെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഏകാധിപത്യവും ധാര്‍ഷ്ട്യവും ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും ഇതിനെതിരായ വിധിയെഴുത്തായിരിക്കും ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും ഉണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും പ്രവര്‍ത്തനം വളരെ ശക്തമാണെന്നും 5 നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ് വന്‍ വിജയം നേടുമെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു.