വോട്ടർ ഐഡിക്ക് അപേക്ഷിച്ചു ; യുവാവിന് ലഭിച്ചത് മൂന്നെണ്ണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഒന്നിൽ കൂടുതൽ വോട്ടർ ഐഡി ലഭിച്ച അമ്പരപ്പിലാണ് പത്തനംതിട്ട വെണ്ണിക്കുളം സ്വദേശി ബെഞ്ചമിന് സി. ബോസ്. വോട്ടർ ഐഡിക്ക് വേണ്ടി അപേക്ഷിച്ച ബെഞ്ചമിന് ലഭിച്ചത് 3 വോട്ടേർസ് ഐഡികളാണ്. ഒറ്റ അപേക്ഷയിൽ മൂന്ന് തിരിച്ചറിയൽ കാർഡുകൾ ലഭിച്ചതിന്റെ ആശ്ചര്യത്തിലാണ് ബെഞ്ചമിനും കുടുംബവും. ആറുമാസം മുമ്പാണ് ബെഞ്ചമിൻ വോട്ടർ ഐഡിക്കായി അപേക്ഷ നൽകുന്നത്. ഒന്നരമാസം മുൻപ് തപാൽ വഴി ഐഡി കാർഡ് ലഭിച്ചു.

ദിവസങ്ങൾക്കിപ്പുറം മറ്റൊരാവശ്യത്തിനായി പോസ്റ്റ് ഓഫീസിൽ ചെന്നപ്പോഴാണ് രണ്ട് കാർഡുകൾ കൂടി അധികൃതർ കൈമാറിയത്. തുറന്നു പരിശോധിച്ചപ്പോൾ ഐഡി കാർഡിന്റെ നമ്പറുകൾ വ്യത്യസ്തമാണെന്ന് മനസ്സിലായി. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നറിയാത്ത അവസ്ഥയിലാണ് ബെഞ്ചമിനും കുടുംബവും. ഇനിയും വോട്ടർ ഐഡികൾ വരുമോ എന്നാണ് ഇവരുടെ സംശയം. ഒരു തവണ മാത്രമേ വോട്ടർ ഐഡിക്കായി അപേക്ഷിച്ചിട്ടുള്ളൂ എന്ന് കുടുംബം ഉറപ്പിച്ചു പറയുമ്പോൾ എന്താണ് സംഭവിച്ചതെന്ന് ഇനി വിശദീകരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കർഷക ദിനാചരണം നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ കർഷക ദിനാചരണം...

പ്രളയബാധിതർക്ക് കൈത്താങ്ങായി കെ.സി.സി യൂത്ത് കമ്മീഷൻ സൗത്ത് റീജൺ

0
പത്തനംതിട്ട : പ്രളയദുരിതം നേരിടുന്ന ജില്ലയിലെ വിവിധ മേഖലകളിൽ ദുരിതബാധിത കുടുംബങ്ങൾക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ടെന്‍ഡര്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഒരു വര്‍ഷത്തേക്ക് ആവശ്യമായ ലാബ് റീയേജന്‍റ്കള്‍, ലാബ്...

ഹോട്ടലില്‍ നിന്നുള്ള ഇറച്ചി മാലിന്യം റാന്നി വലിയ തോട്ടിൽ തള്ളി : കർശന...

0
റാന്നി : റാന്നി വലിയകലുങ്ക് - കാളപ്പാലം വലിയ തോട്ടിൽ വന്‍...