വോട്ട് ചെയ്ത വിരലിലെ തൊലി പൊളിഞ്ഞ് വേദനയും നീറ്റലും ; നഷ്ടപരിഹാരം ആവശ്യപ്പെട്ട് വോട്ടർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വോട്ട് ചെയ്ത സമയത്ത് വിരലിൽ പുരട്ടിയ മഷി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി ആരോപണം. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി വി സനൽ ബാബു. വോട്ട് രേഖപ്പെടുത്തുന്നതിനിടെ തേച്ച മഷി ചൂണ്ട് വിരലിലും നടു വിരലിലും വീണതായി സനൽ ബാബു പറയുന്നു. രണ്ട് ദിവസങ്ങൾക്ക് ശേഷം വിരലിൽ ചൊറിച്ചിലും വേദനയും അനുഭവപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി. പിന്നീട് വിരലിലെ തൊലി പൊളിഞ്ഞ് പോയി, പൊള്ളലേറ്റത് പോലെ വേദനയും നീറ്റലും ഉണ്ടായെന്നും പറയുന്നു.

തുടർന്ന് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ആവശ്യമായ മരുന്നുകൾ ലഭ്യമല്ലാത്തതിനാൽ പുറത്ത് നിന്ന് വാങ്ങാൻ നിർദേശിച്ചതായും സനൽ ബാബു ആരോപിക്കുന്നു. വോട്ട് ചെയ്തതിനെ തുടർന്നുണ്ടായ പരിക്കിന് ചികിത്സ ഉറപ്പാക്കുകയും നഷ്ടപരിഹാരം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് അദ്ദേഹം പരാതി നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി...

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....