Wednesday, July 2, 2025 2:20 pm

തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോവിഡ് മാനണ്ഡങ്ങള്‍ പാലിച്ച്‌ നടത്തിയ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് സമാനമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തന്നെയാണ് നിയമസഭ തെരഞ്ഞെടുപ്പിലും. പോളിംഗ് ബൂത്തില്‍ എത്തുന്നവര്‍ സാമൂഹിക അകലം പാലിച്ച്‌ വരി നില്‍ക്കണം. മാസ്‌ക് നിര്‍ബന്ധം. കൈകള്‍ സാനിറ്റൈസ് ചെയ്യണം. താപനില പരിശോധിച്ച ശേഷമെ ബൂത്തിലേയ്ക്ക് കയറ്റു.

ഉദ്യോഗസ്ഥന്‍ തിരിച്ചറിയില്‍ രേഖ പരിശോധിക്കും. വോട്ടര്‍ മാസ്‌ക് താഴ്ത്തി തിരിച്ചറിയല്‍ പരിശോധനയ്ക്ക് തയ്യാറാകണം. തുടര്‍ന്ന് വിരലില്‍ മഷി പുരട്ടി സ്ലിപ്പ് നല്‍കും അതിന് ശേഷം സ്ലിപ്പ് സ്വീകരിച്ച്‌ വിരല്‍ പരിശോധിക്കും. തുടര്‍ന്ന് ഇലക്‌ട്രോണിക് വോട്ടിംഗ് മിഷീനില്‍ വോട്ട് രേഖപ്പെടുത്താം. ബൂത്തിന് മുന്നിലെ താപനില പരിശോധനയില്‍ ഉയര്‍ന്ന താപനില ഉണ്ടെങ്കില്‍ അവര്‍ക്ക് അവസാന മണിക്കൂറില്‍ മാത്രമെ വോട്ട് ചെയ്യാന്‍ അനുവദിക്കു. മറ്റ് കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും അവസാന മണിക്കൂറിലാണ് എത്തേണ്ടത്. ഈ സമയം പോളിംഗ് ഉദ്യോഗസ്ഥനും, വോട്ടറും പിപിഇ കിറ്റ് ധരിക്കണം.

മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ എന്നിവിടങ്ങളില്‍ രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയും മറ്റ് സ്ഥലങ്ങളില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെയുമാണ് പോളിംഗ്.

വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍:

· വോട്ടിടാനായി വീട്ടില്‍ നിന്നിറങ്ങുന്നതു മുതല്‍ തിരികെയെത്തുന്നതുവരെ മൂക്കും വായും മൂടത്തക്ക വിധം മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.

· കുട്ടികളെ ഒരു കാരണവശാലും കൂടെ കൊണ്ട് പോകരുത്.

· രജിസ്റ്ററില്‍ ഒപ്പിടുന്നതിനുള്ള പേന കയ്യില്‍ കരുതുക.

· പരിചയക്കാരെ കാണുമ്പോള്‍ മാസ്‌ക് താഴ്ത്തി ഒരു കാരണവശാലും സംസാരിക്കരുത്. ആരെങ്കിലും മാസ്‌ക് താഴ്ത്തി സംസാരിച്ചാല്‍ അവരോട് മാസ്‌ക് വച്ച്‌ സംസാരിക്കാന്‍ പറയുക.

· ആരോട് സംസാരിച്ചാലും 6 അടി സാമൂഹിക അകലം പാലിക്കണം.

· പോളിംഗ് ബൂത്തില്‍ ക്യൂവില്‍ നില്‍ക്കുമ്പോഴും മുമ്പിലും പിമ്പിലും 6 അടി സാമൂഹ്യ അകലം പാലിക്കണം. കൂട്ടം കൂടി നില്‍ക്കരുത്.

· ഒരാള്‍ക്കും ഷേക്ക് ഹാന്‍ഡ് നല്‍കാനോ ദേഹത്ത് തൊട്ടുള്ള സ്‌നേഹപ്രകടനങ്ങള്‍ നടത്താനോ പാടില്ല.

· എല്ലാവരേയും തെര്‍മ്മല്‍ സ്‌കാനിംഗ് വഴി പരിശോധന നടത്തിയായിരിക്കും ബൂത്തിലേക്ക് പ്രവേശിപ്പിക്കുക.

· തെര്‍മ്മല്‍ സ്‌കാനറില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നവരെ വീണ്ടും പരിശോധിക്കും. അപ്പോഴും ഉയര്‍ന്ന താപനില കണ്ടാല്‍ അവര്‍ക്ക് വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാവുന്നതാണ്.

· കോവിഡ് രോഗികളും കോവിഡ് രോഗലക്ഷണമുള്ളവരും വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌ മാത്രമേ വോട്ട് ചെയ്യാന്‍ പാടുള്ളൂ.

· പനി, തുമ്മല്‍, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ മാത്രം വോട്ട് ചെയ്യുവാന്‍ പോകുക. അവര്‍ ആള്‍ക്കൂട്ടത്തില്‍ പോകരുത്.

· മറ്റ് ഗുരുതര രോഗമുള്ളവര്‍ തിരക്ക് കുറഞ്ഞ സമയത്ത് മാത്രം പോയി വോട്ട് രേഖപ്പെടുത്തേണ്ടതാണ്.

· വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക് പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം.

· പോളിംഗ് ബൂത്തിന്റെ വാതിലുകളും ജനാലകളും തുറന്നിടേണ്ടതാണ്.

· അടച്ചിട്ട മുറികളില്‍ വ്യാപന സാധ്യത കൂടുതലായതിനാല്‍ ഉദ്യോഗസ്ഥരും പോളിംഗ് ഏജന്റുമാരും വോട്ടര്‍മാരും ശാരീരിക അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

· തിരിച്ചറിയല്‍ വേളയില്‍ ആവശ്യമെങ്കില്‍ മാത്രം മാസ്‌ക് മാറ്റുക. സാമൂഹിക അകലം പാലിക്കണം. മാസ്‌ക് മാറ്റി സംസാരിക്കരുത്.

· വോട്ട് ചെയ്തശേഷം ഉടന്‍ തന്നെ തിരിച്ച്‌ പോകുക.

· വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച്‌ വൃത്തിയായി കഴുകണം.

എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ദിശ 1056ല്‍ വിളിക്കാവുന്നതാണ്

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പെ​ർ​ഫ്യൂ​ഷ​നി​സ്റ്റി​ന് മ​തി​യാ​യ പ്ര​വ​ർ​ത്ത​ന​പ​രി​ച​യ​മി​ല്ല ; തൃ​ശൂ​ർ മെഡിക്കൽ കോളജിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾ മുടങ്ങു​ന്നു

0
തൃ​ശൂ​ർ: ഹൃ​ദ​യം തു​റ​ന്നു​ള്ള ശ​സ്​​ത്ര​ക്രി​യ​ക്ക്​ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലു​ള്ള​ത്​ മ​തി​യാ​യ പ്ര​വ​ർ​ത്ത​ന...

പോക്സോ കേസ് ; പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തിൽ നിന്നും പെൺകുട്ടികളെ മാറ്റും

0
പത്തനംതിട്ട : പോക്സോ കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തിൽ...

മുതിർന്ന നേതാവ് അജയ് തറയിലിന്റെ ഖദർ വിമർശനത്തെ തള്ളി പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: മുതിർന്ന നേതാവ് അജയ് തറയിലിന്റെ ഖദർ വിമർശനത്തെ തള്ളി പ്രതിപക്ഷ...

തൃശ്ശൂർ ചാ​വ​ക്കാ​ട് നി​രോ​ധി​തവ​ല​യു​മാ​യി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ നാ​ലു വ​ള്ള​ങ്ങ​ൾ പി​ടി​കൂ​ടി

0
ചാ​വ​ക്കാ​ട്: തൃശ്ശൂർ ചാ​വ​ക്കാ​ട് പ​ര​മ്പ​രാ​ഗ​ത വ​ള്ള​ക്കാ​ർ എ​ന്ന വ്യാ​ജേ​ന നി​രോ​ധി​തവ​ല​യു​മാ​യി മ​ത്സ്യ​ബ​ന്ധ​നം...