വോട്ടര്‍മാര്‍ക്ക് ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് വരുന്നു

For full experience, Download our mobile application:
Get it on Google Play

ദില്ലി : വോട്ടര്‍മാര്‍ക്ക് ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ തെരഞ്ഞെടുപ്പ് ഫോട്ടോ ഐഡി കാര്‍ഡ് വരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങളിലാണ് തങ്ങളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിലെ (ഇസി) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. എന്നാല്‍ ഇക്കാര്യത്തില്‍ ഇസി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരുടെയും പൊതുജനങ്ങളുടെയും വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ വഴി ഫീല്‍ഡുകളിലെ ഉദ്യോഗസ്ഥരില്‍ നിന്ന് ഞങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും ആശയങ്ങളും ലഭിക്കുന്നു. ഇത്തരത്തിലുള്ള ഒരു ആശയത്തിന്മേലാണ് തങ്ങളിപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഡിജിറ്റല്‍ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ് ഒരു ആപ്ലിക്കേഷന്‍ ഉപയോഗിച്ച്‌ ഒരു വോട്ടര്‍ക്ക് മൊബൈല്‍ ഫോണില്‍ കൊണ്ടുപോകാന്‍ കഴിയുമോ എന്ന ചോദ്യത്തിന്, ഇസി തീരുമാനമെടുത്തുകഴിഞ്ഞാല്‍ അത്തരം വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇത് ഒരു മൊബൈല്‍, വെബ്‌സൈറ്റ്, ഇമെയില്‍ വഴി ആകാം. വേഗത്തിലുള്ള ഡെലിവറിയും എളുപ്പത്തില്‍ പ്രവര്‍ത്തനക്ഷമതയും നല്‍കുക എന്നതാണ് ആശയം. ഫിസിക്കല്‍ കാര്‍ഡ് അച്ചടിക്കാന്‍ സമയവും വോട്ടറിലേക്ക് എത്താന്‍ കൂടുതല്‍ സമയവും എടുക്കുന്നുവെന്നും  അദ്ദേഹം വിശദീകരിച്ചു.

ആധാര്‍ കാര്‍ഡ്, പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഡിജിറ്റല്‍ മോഡില്‍ ലഭ്യമാണ്. ഡിജിറ്റല്‍ മോഡില്‍, വോട്ടര്‍മാരുടെ ചിത്രവും വ്യക്തമാകും, ഇത് തിരിച്ചറിയല്‍ എളുപ്പമാക്കുന്നു. എന്നാല്‍ ഈ തീരുമാനമെടുക്കുന്നതിന് മുമ്പ് സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയാന്‍ സുരക്ഷാ വശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് മറ്റൊരു മുതിര്‍ന്ന വോട്ടെടുപ്പ് പാനല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇസിയുടെ വോട്ടര്‍ പട്ടികയിലുള്ള യോഗ്യതയുള്ള വോട്ടര്‍മാര്‍ക്ക് ഫിസിക്കല്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. 1993 ല്‍ ആദ്യമായി അവതരിപ്പിച്ച തെരഞ്ഞെടുപ്പ് ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഐഡന്റിറ്റിയുടെയും വിലാസത്തിന്റെയും തെളിവായും ഇപ്പോള്‍ ഉപയോഗിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...