സംസ്ഥാനത്ത് തദേശ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സംസ്ഥാനത്ത് തദേശ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് ആദ്യം പൂര്‍ത്തിയാക്കിയത്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിലെ വോട്ടെടുപ്പ് ഇന്ന് സമാപിച്ചു. വോട്ടെടുപ്പ് ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ പൂര്‍ത്തിയായി. മലബാര്‍ മേഖലിയില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. 76.11. ഏറ്റവും കുറവ് തൃശൂരിലുമായിരുന്നു. 71.14 ശതമാനം. വയനാട് 76.26, കോഴിക്കോട് 75.73, കണ്ണൂര്‍ 74.64, കാസര്‍കോട് 73.02,പാലക്കാട് 74.89 എന്നിങ്ങളനെയാണ് ആദ്യ ശതമാന സൂചിക.

രാവിലെ മുതല്‍ വോട്ടിംഗ് കേന്ദ്രങ്ങളില്‍ നീണ്ടനിര പ്രകടമായിരുന്നു. ഉച്ചയ്ക്ക് ശേഷവും വോട്ടെടുപ്പു കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ കനത്ത ക്യൂവാണ് ഉണ്ടായത്. തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകളിലാണ് വാശിയേറിയ തിരഞ്ഞെടുപ്പു പോരാട്ടം നടന്നത്. എല്‍ ഡി എഫിന് ഭരണമുള്ള ഏക കോര്‍പ്പറേഷനാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍. ഇത്തവണ കണ്ണൂര്‍ അടക്കം മുഴുന്‍ കോര്‍പ്പറേഷനുകളും പിടിച്ചെടുക്കുമെന്നാണ് സി പി ഐ എമ്മിന്റെ അവതാശവാദം. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഭരണം എന്‍ ഡി എ പിടിക്കുമെന്ന് ബി ജെ പി നേതൃത്വവും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിമതനെ മേയറാക്കിയാണ് എല്‍ ഡി എഫ് തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്തിയത്. ഇത്തവണ തൃശൂര്‍ കോര്‍പ്പറേഷന്‍ യു ഡി എഫിന് അനുകൂലമാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. ശനിയാഴ്ച രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍. പുതിയ ഭരണസമിതി ഈമാസം 21 സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ വരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാര്‍ഖണ്ഡിലെ വിദ്യാര്‍ഥി സമരം 22-ാം ദിവസത്തിലേക്ക് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും

0
റാഞ്ചി: ജാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമകേടുകള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധം 22-ാം...

സംസ്ഥാനത്ത് ഇടത്തരം മഴയ്ക്ക് സാധ്യത ; ഇന്ന് കാപ്പിൽ മുതൽ പൊഴിയൂർ വരെ കടലാക്രമണ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ...

2047-ൽ രാജ്യം വികസിത ഭാരതം ആകും ; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു...

0
ഡൽഹി: 2047ൽ രാജ്യം വികസിത ഭാരതമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

കർണാടകയിൽ കെഎസ്ആർടിസി ബസിന് നേരെയുള്ള മുട്ടയേറ് ; ആഭ്യന്തര അന്വേഷണം തുടരുന്നു

0
മൈസൂർ : കർണാടകയിലെ ബിഡതിയിൽ ബസിന് നേരെ മുട്ടയേറുണ്ടായ സംഭവത്തിൽ കെഎസ്ആർടിസി...