കാസര്‍കോട്ട് : കാസർഗോട്ടെ ഇ.വി.എം മെഷീനിലെ ചിഹ്നം സംബന്ധിച്ച പ്രശ്‌നം പരിഹരിച്ചു. കാസർഗോഡ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുടെ ചിഹ്നം വലുതാണെന്നായിരുന്നു യുഡിഎഫിന്റെയും എൽഡിഎഫിന്റെയും പരാതി. കഴിഞ്ഞ ശനിയാഴ്ച പോളിംഗ് സാമഗ്രികളുടെ ക്രമീകരണഘട്ടത്തിലാണ് മെഷീനിലെ ചിഹ്നം സംബന്ധിച്ച് തർക്കമുയർന്നത്.
തുടർന്ന് ജില്ലാ കളക്ടറും മറ്റ് ഉദ്യോഗസ്ഥരും എത്തി പരിശോധന നടത്തി. പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെ പോളിംഗ് സാമഗ്രികളുടെ ക്രമീകരണം നിർത്തിവെയ്ക്കുകയായിരുന്നു. പ്രശ്‌നം പരിഹരിച്ച് വോട്ടിംഗ് യന്ത്രത്തിന്റെ ക്രമീകരണം ഇന്ന് പുനഃരാരംഭിച്ചു.