ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ വിപിഎൻ ഉപയോഗം നിരോധിച്ചു

For full experience, Download our mobile application:
Get it on Google Play

ജമ്മു : ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ വിപിഎൻ ഉപയോഗം നിരോധിച്ചു. ക്രമസമാധാനത്തിനും ദേശ സുരക്ഷയ്ക്കും ഭീഷണിയെന്ന് ചൂണ്ടിക്കാണിച്ചാണ് ജമ്മുകശ്മീർ ഭരണകൂടത്തിന്റെ നടപടി. ചിലർ സൈബർ നിയന്ത്രണങ്ങൾ മറികടക്കാനും നിരോധിത ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ആക്സസ് ചെയ്യാനും വിപിഎൻ ഉപയോഗിക്കുന്നു എന്ന് ജില്ലാ മജിസ്ട്രേറ്റിൻ്റെ ഉത്തരവിൽ പറയുന്നു. കിഷ്ത്വാറിന്റെ പ്രദേശിക അധികാരപരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികൾ, സ്ഥാപനങ്ങൾ, സൈബർ കഫേകൾ, ബിസിനസ് സ്ഥാപനങ്ങൾ, ഇന്റർനെറ്റ് സേവന ദാതാക്കൾ എന്നിവർക്ക് ഈ നിരോധനം ഉടനടി പ്രാബല്യത്തിൽ വരും. 2023 ലെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) സെക്ഷൻ 163 പ്രകാരമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കിഷ്ത്വാർ ജില്ലാ മജിസ്‌ട്രേറ്റ് പങ്കജ് കുമാർ ശർമ്മയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിക്കൽ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ എന്നിവയുൾപ്പെടെ നിയമവിരുദ്ധവും ദേശവിരുദ്ധവുമായ ആവശ്യങ്ങൾക്കായി വിപിഎൻ ഉപയോഗപ്പെടുത്താമെന്ന് ചൂണ്ടിക്കാട്ടിയ ങ്കജ് കുമാർ ശർമ്മ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുസമാധാനം നിലനിർത്തുന്നതിനും ജില്ലയിലെ ഭരണ സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും ഇത്തരം ദുരുപയോഗം തടയേണ്ടത് അടിയന്തിര ആവശ്യമാണെന്ന് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൺറോത്തുരുത്തിൽ ദുരൂഹ സാഹചര്യത്തിൽ മനുഷ്യന്റെ തലയോട്ടി ; പോലീസ് അന്വേഷണം

0
കൊല്ലം : മൺറോത്തുരുത്ത് പേഴുംതുരുത്തിൽ , വീശുവലയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി....

കുവൈത്തിന്റെ അതിർത്തികൾക്ക് നേരെ നടന്ന വ്യോമാക്രമണ ശ്രമത്തെ തുടർന്ന് രാജ്യത്തിന്റെ വ്യോമ പ്രതിരോധ യൂണിറ്റുകൾ...

0
കുവൈത്ത് സിറ്റി: കുവൈത്തിന്റെ അതിർത്തികൾക്ക് നേരെ വീണ്ടും വ്യോമാക്രമണ ശ്രമം ഉണ്ടായ...

കാപ്പ കേസ് പ്രതി ആർ.സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും കാപ്പ കേസ് പ്രതിയുമായ ആർ. സുഗതന്...

പിഎസ്‍സി നിയമനതട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കുമെന്ന് അറിയിച്ച് പിഎസ്‍സി

0
തിരുവനന്തപുരം: പിഎസ്‍സി നിയമനതട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കുമെന്ന് പിഎസ്‍സി അറിയിച്ചു. ആവശ്യപ്പെടുന്ന...