വി എസ് അത്യാസന്നനിലയിലെന്ന് വ്യാജവാര്‍ത്ത ; യൂട്യൂബ് ചാനലിനെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അത്യാസന്ന നിലയിലെന്ന് വ്യാജ വാര്‍ത്ത നല്‍കിയ  ചാനലിനെതിരെ നിയമ നടപടി.  സിപിഎം മുതിര്‍ന്ന നേതാവും കേരള ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദനെക്കുറിച്ചായിരുന്നു  വ്യാജ വാര്‍ത്ത. വിഎസിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന വാര്‍ത്തയാണ് എംഫ്‌ളിന്റ് മീഡിയ എന്ന പേരിലുള്ള യൂട്യൂബ് ചാനല്‍ നല്‍കിയത്.

വിഎസ് അച്യുതാനന്ദന്‍ അത്യാസന്ന നിലയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണെന്നും മെഡിക്കല്‍ ഉപകരണങ്ങളുടെ സഹായത്തോടെയാണ് വിഎസിന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.

വാര്‍ത്തക്കെതിരെ വിഎസുമായി ബന്ധപ്പെട്ടവര്‍ രംഗത്തെത്തിയിട്ടും വാര്‍ത്ത പിന്‍വലിക്കാന്‍ എംഫ്ളിന്റ് മീഡിയ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം വിഎസിനെ വീട്ടില്‍ പോയി സന്ദര്‍ശിച്ചവര്‍ വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിഎസിന്റെ പേഴ്സണല്‍ സെക്രട്ടറി വാര്‍ത്തക്കെതിരായി ഡിജിപിക്ക് പരാതി നല്‍കുമെന്ന് അറിയിച്ചു. വാര്‍ത്തയ്ക്കെതിരെ വിഎസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എ സുരേഷും രംഗത്തെത്തി. താന്‍ ഇന്നലെയും വിഎസിനൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍ ഉണ്ടായിരുന്നു. വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്നും സുരേഷ് ഫേസ്ബുക്കില്‍ ആവശ്യപ്പെടുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...