തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെങ്കില്‍ തിരുവനന്തപുരത്ത് തന്നെയാകുമെന്ന് വി.എസ്. ശിവകുമാര്‍ എം.എല്‍.എ. നേമത്തേക്ക് മാറാന്‍ ഉദ്ദേശിക്കുന്നില്ല. തിരുവനന്തപുരത്തോട് വൈകാരിക ബന്ധമാണ് തനിക്കുള്ളതെന്നും തിരുവനന്തപുരമാണ് പ്രവര്‍ത്തന മണ്ഡലമെന്നും ശിവകുമാര്‍ പറഞ്ഞു.
തിരുവനന്തപുരത്ത് നിന്ന് മാറുന്ന ഒരു സാഹചര്യവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ അത്രയധികം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ജനങ്ങളുമായി ദീര്‍ഘകാലത്തെ ആത്മബന്ധമുണ്ടെന്നും തിരുവനന്തപുരമാണ് തന്റെ പ്രവര്‍ത്തന മേഖലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.