അനധികൃത സ്വത്തുസമ്പാദന കേസ് ; വി എസ് ശിവകുമാർ ഇന്നും ഹാജരായില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ആരോഗ്യ മന്ത്രിയുമായ വി.എസ് ശിവകുമാര്‍ ഇന്നും ഇഡിക്ക് മുന്‍പാകെ ഹാജരായില്ല. ചൊവ്വാഴ്ച ഹാജരാകാനാണ് നോട്ടീസില്‍ ഇഡി നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നാണ് ശിവകുമാറിന്റെ വിശദീകരണം. ഇത് നാലാം തവണയാണ് ശിവകുമാറിന് ഇഡി നോട്ടീസ് അയക്കുന്നത്.

ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകളും കള്ളപ്പണ ഇടപാടുകളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന് ഇ.ഡി നോട്ടീസ് നല്‍കിയത്. ശിവകുമാറിനോടും പ്രൈവറ്റ് സെക്രട്ടറി ആയിരുന്നയാളോടും ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. 2011 മുതല്‍ 2016 വരെയാണ് ശിവകുമാര്‍ ആരോഗ്യ മന്ത്രിയായത്. 2020ല്‍ ശിവകുമാറിന്റെ വീട്ടിലും അദ്ദേഹത്തിന്റെ ബിനാമികളെന്ന് കരുതപ്പെടുന്നവരുടെ വീടുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. അതിനിടെ കള്ളപ്പണ ഇടപാടുകളും അനധികൃത സ്വത്ത് സമ്പാദനവും നടന്നതായി വിജിലന്‍സും കണ്ടെത്തി. ഇതേത്തുടര്‍ന്ന് എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുട്ടികളുടെ ആരോഗ്യം ലക്ഷ്യമിട്ട് നിർണ്ണായക നീക്കം ; മഹാരാഷ്ട്രയിലെ സ്കൂൾ പരിസരങ്ങളിൽ ജങ്ക് ഫുഡിന്...

0
മഹാരാഷ്ട്ര : കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ തടയുന്നതിനും അമിതവണ്ണം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ...

ഇലന്തൂർ ഗവൺമെൻ്റ് കോളേജ് ; പുതിയ ടെൻഡർ നടപടികളിലേക്ക് നീങ്ങാൻ മന്ത്രിതല യോഗത്തിൽ തീരുമാനം

0
പത്തനംതിട്ട: ഇലന്തൂർ ഗവ:കോളേജ് വികസനവുമായി ബന്ധപ്പെട്ട് പുതിയ ടെൻഡർ നടപടികളിലേക്ക് നീങ്ങാൻ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഗവണ്‍മെന്റ് പ്ലീഡര്‍മാരെ നിയമിക്കുന്നതിന് പാനല്‍ തയ്യാറാക്കുന്നു ജില്ല സെഷന്‍സ് കോടതിയിലും മറ്റ് അഡീഷണല്‍...

ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി വിനായകൻ

0
കൊച്ചി: രാജ്യസഭാ എംപിയും സിപിഎം നേതാവുമായ ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ ഫേസ്ബുക്കിലൂടെ...