മുഖ്യമന്ത്രിയുടെ മാസ് മറുപടി , ചോദ്യകർത്താവ് കണ്ടംവഴി ഓടി : പരിഹസിച്ച് ബൽറാം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഒരാള്‍ തന്നെ എല്ലാം ചോദിച്ചാല്‍ മറുപടി പറയില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിച്ച് വിടി ബല്‍റാം.’മാസ് മറുപടി. ചോദ്യകര്‍ത്താവ് കണ്ടം വഴി ഓടി. പത്രക്കാരുടെ ഏത് ചോദ്യങ്ങള്‍ക്ക് മുന്‍പിലും ഇങ്ങനെ പതറാതെ കിറുകൃത്യമായി മറുപടി പറയണമെങ്കില്‍ അയാളുടെ പേര് പിണറായി വിജയന്‍ എന്നാകണം.’  ബല്‍റാം കുറിച്ചു.

ശനിയാഴ്ചയാണ് സംഭവം. ലൈഫ് മിഷന്‍ പദ്ധതിയുമായി ഉയര്‍ന്ന ചോദ്യങ്ങളില്‍ നിന്നും പലകുറി മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. പദ്ധതി സംബന്ധിച്ച രേഖകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പലതവണ കത്ത് നല്‍കിയിട്ടും എന്താണ് മറുപടി കൊടുക്കാത്തത് എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ആദ്യ മറുപടി ഇങ്ങനെ. ‘അതൊക്കെ അതാത് ഘട്ടത്തില്‍ വന്നോളും’. ഇതേ ചോദ്യത്തിന് വ്യക്തത ആവശ്യപ്പെട്ട് വീണ്ടും അതേ മാധ്യമപ്രവര്‍ത്തക ചോദ്യം ആവര്‍ത്തിച്ചു. കുറച്ച് നിമിഷത്തെ മൗനത്തിന് ശേഷമുള്ള മറുപടി ഇങ്ങനെ. ‘ഒരാള്‍ തന്നെ എല്ലാം ചോദിച്ചാല്‍ ! ഞാന്‍ മറുപടി പറയില്ല എന്ന് മുന്‍പേ പറഞ്ഞിട്ടുണ്ട്’. തൊട്ടുപിന്നാലെ എത്തിയ ചോദ്യത്തിനും നിങ്ങള്‍ മുന്‍പ് ചോദിച്ചതല്ലേ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ചർച്ച ; മുന്നണി യോഗത്തിൽ എതിർപ്പ് അറിയിക്കാനൊരുങ്ങി കേരള കോൺഗ്രസ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു പുതിയ ജില്ലയായി മൂവാറ്റുപുഴയെ പരിഗണിക്കുന്നുണ്ടെന്ന്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...