നിയമ സംവിധാനത്തെ വെല്ലുവിളിക്കാൻ കോൺ​ഗ്രസില്ലെന്ന് വി ടി ബൽറാം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : നിയമ സംവിധാനത്തെ വെല്ലുവിളിക്കാൻ കോൺ​ഗ്രസില്ലെന്ന് വി ടി ബൽറാം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം വന്ന ഘട്ടത്തിൽ തന്നെ പാർട്ടി ഉചിതമായ നടപടി സ്വീകരിച്ചതാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഞങ്ങളെ തൊട്ടാൽ തീപ്പന്തമാകും എന്ന പിണറായി വെല്ലുവിളിച്ചത് പോലെ നിയമസംവിധാനത്തെ വെല്ലുവിളിക്കാൻ കോൺഗ്രസ് ഇല്ലെന്നും വി ടി ബൽറാം പറഞ്ഞു. ഡിജിറ്റൽ മീഡിയാ സെൽ ചുമതല ഒഴിവായത് സംബന്ധിച്ച വിഷയത്തിലും വിടി ബൽറാം പ്രതികരിച്ചു. സണ്ണി ജോസഫ് കെപിസിസി അധ്യക്ഷനായപ്പോൾ തന്നെ പുന:സംഘടന ആലോചിച്ചിരുന്നതാണ്.

പിന്നീട് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വന്നതിനാൽ നീണ്ടുപോയതാണെന്നും ഇപ്പോൾ ഉണ്ടായത് ഉചിതമായ പുന:സംഘടനയാണെന്നും വി ടി ബൽറാം പറഞ്ഞു. ഇന്നാണ് കെപിസിസി ഡിജിറ്റൽ സെല്ലിന്റെ ചുമതല ഹൈബി ഈഡന് നൽകിയത്. ബീഡി- ബിഹാർ പോസ്റ്റിന് പിന്നാലെ വിടി ബൽറാം രാജിവെച്ച ഒഴിവിലാണ് നിയമനം. രാഹുൽ വിവാദത്തിൽ കടുത്ത നിലപാടെടുത്ത പ്രതിപക്ഷ നേതാവിനെതിരെ പാർട്ടി ഹാൻഡിലുകൾ കടന്നാക്രമണം നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് അഴിച്ചുപണി നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...