Monday, April 21, 2025 1:30 am

ജനങ്ങള്‍ക്ക് 400 കോടിയുടെ ആനുകൂല്യം നല്‍കാന്‍ വേണ്ടി 3200 കോടി പിടിച്ചെടുക്കേണ്ട ആവശ്യമെന്താണ് ? : വി.ടി ബല്‍റാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊറോണക്കാലത്തെ സംസ്ഥാന സര്‍ക്കാരിന്റെ സാലറി ചലഞ്ചിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. സര്‍ക്കാരിന്റെ  ധൂര്‍ത്തും പാഴ്ച്ചെലവും സ്മാരക നിര്‍മ്മാണങ്ങളുമൊക്കെ തല്‍ക്കാലത്തേക്ക് മാറ്റിവച്ചാല്‍ത്തന്നെ സാമാന്യം നല്ലൊരു തുക ലാഭിക്കാന്‍ കഴിയുമല്ലോ.  ‘ജനങ്ങള്‍ക്ക് 400 കോടിയുടെ ആനുകൂല്യം നല്‍കാന്‍ വേണ്ടി 3200 കോടി പിടിച്ചെടുക്കേണ്ട ആവശ്യമെന്താണ്? ബല്‍റാം തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

കുറിപ്പിന്റെ പൂര്‍ണരൂപം:-

പ്രളയകാലത്തേത് പോലെ സര്‍ക്കാര്‍ വീണ്ടും സാലറി ചലഞ്ചുമായി വരികയാണ്. മുഖ്യമന്ത്രി ആവശ്യപ്പെടുന്നതിന് മുന്‍പ് തന്നെ രാഹുല്‍ ഗാന്ധിയുടെ ആഹ്വാന പ്രകാരം ഞാനടക്കമുള്ള കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ഒരു മാസത്തെ ശമ്ബളം അന്ന് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.

എന്നാല്‍ പ്രളയ ദുരിതവും കൊറോണ ദുരിതവും ഒരുപോലെയാണോ? ആദ്യ പ്രളയത്തില്‍ മാത്രം 20,000 ഓളം വീടുകള്‍ തകര്‍ന്നുപോയി. നിരവധി റോഡുകളും പാലങ്ങളും തകര്‍ന്നു. സ്ക്കൂളുകളും ആശുപത്രികളും അംഗന്‍വാടികളും കനാലുകളുമടക്കം നിരവധി പൊതുമുതല്‍ നശിച്ചുപോയി. അത് മുഴുവന്‍ പുനര്‍നിര്‍മ്മിക്കാന്‍ ആയിരക്കണക്കിന് കോടി രൂപയാണ് സര്‍ക്കാരിന് ഒറ്റയടിക്ക് ആവശ്യമായി വന്നത്. ഇരകള്‍ക്ക് നേരിട്ട് നഷ്ടപരിഹാരം നല്‍കേണ്ട അവസ്ഥയുണ്ടായി. കടയില്‍ വെള്ളം കയറി സ്റ്റോക്ക് നശിച്ച കച്ചവടക്കാര്‍ക്ക് ചെറിയ നഷ്ട പരിഹാരമെങ്കിലും നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. അതിനൊക്കെ സര്‍ക്കാരിനെ സാമ്ബത്തികമായി സഹായിക്കേണ്ടത് പൊതുജനങ്ങളുടെ കൂടി ആവശ്യമായി മാറി.

എന്നാല്‍ ഈ കൊറോണ ദുരിതകാലത്ത് കേരള സര്‍ക്കാരിന് ആ നിലയിലുള്ള ഒരു സാമ്ബത്തിക അധികച്ചെലവ് ഉണ്ടാകുന്നുണ്ടോ? സര്‍ക്കാരിന്‍്റെ ഭാഗത്തുനിന്ന് ഇതുവരെ ജനങ്ങള്‍ക്കുണ്ടായിരിക്കുന്നത് പരിമിതമായ സൗജന്യ റേഷന്‍ മാത്രമാണ്. എന്നാല്‍ അതില്‍പ്പോലും ഏറ്റവും പാവപ്പെട്ടവര്‍ക്ക് പുതുതായ ആനുകൂല്യമൊന്നും ലഭിക്കുന്നില്ല. അന്ത്യോദയ അന്നയോജന (AAY)ക്കാര്‍ക്ക് നേരത്തേത്തന്നെ 35 കിലോഗ്രാം ധാന്യങ്ങള്‍ പൂര്‍ണ്ണ സൗജന്യമായിരുന്നു. ഇപ്പോഴും അത്രയേ ഉള്ളൂ. പ്രയോറിറ്റിക്കാര്‍ക്ക് നേരത്തെ 2 രൂപക്ക് കിട്ടിയിരുന്ന അരി ഇപ്പോള്‍ സൗജന്യമായി നല്‍കുന്നു. അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിന് പരമാവധി 50 രൂപയുടെ ആനുകൂല്യം ലഭിച്ചേക്കാം. മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ട പണക്കാര്‍ക്ക് നേരത്തെ 10.90 രൂപക്ക് ലഭിച്ചിരുന്ന അരി ഇപ്പോള്‍ 15 കിലോ സൗജന്യമാണ്. ഒരു കുടുംബത്തിന് ഏതാണ്ട് 160 രൂപയുടെ ലാഭം. എന്നാല്‍ ഈ വിഭാഗത്തില്‍പ്പെട്ട മഹാഭൂരിപക്ഷവും റേഷനരി വാങ്ങാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് തന്നെ റേഷന്‍ സൗജന്യം മൂലം സര്‍ക്കാരിനുണ്ടാവുന്ന നഷ്ടം നാമമാത്രമാണ്. പരമാവധി ഒരു 25-30 കോടി മാത്രം.

ഇനി സപ്ലൈക്കോ വഴി ഭക്ഷ്യവസ്തുക്കളുടെ കിറ്റ് നല്‍കുമെന്ന് പറയുന്നു. അതിന്‍്റെ ചെലവ് 350 കോടിയോളമാണ് കണക്കാക്കുന്നത്. 6 ലക്ഷത്തോളം വരുന്ന AAYക്കാര്‍ക്ക് മാത്രമേ അടുത്ത രണ്ടാഴ്ചക്കുള്ളില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നുള്ളൂ. ഏപ്രില്‍ അവസാനത്തോടെ മാത്രമേ പ്രയോറിറ്റിക്കാര്‍ക്ക് നല്‍കുന്നുള്ളൂ. മറ്റുള്ളവര്‍ക്ക് നല്‍കുമ്ബോഴേക്ക് മേയ് ആകും. ഏപ്രില്‍ 14ന് ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ പിന്നെ എത്ര പേര്‍ക്ക് നല്‍കുമെന്ന് കണ്ടറിയണം.

ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക 6 മാസത്തേത് ഉണ്ടായിരുന്നതില്‍ 2019 നവംബര്‍ വരെയുള്ള വെറും 2 മാസത്തേതാണ് ഇപ്പോള്‍ കൊടുത്തത്. ബാക്കിയുള്ള 4 മാസത്തേത് കൂടി കൊടുത്താലും അത് സര്‍ക്കാരിന് അധികച്ചെലവല്ല, നേരത്തേ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നതാണ്. കോണ്‍ട്രാക്ടര്‍മാരുടെ കുടിശ്ശികയും തൊഴിലുറപ്പുമടക്കം 20,000 കോടിയുടെ പാക്കേജിന്‍്റെ പുറകിലെ പൊള്ളത്തരം നേരത്തേത്തന്നെ എല്ലാവര്‍ക്കും ബോധ്യമായിട്ടുള്ളതാണ്.

അതായത് സര്‍ക്കാരിന് കോവിഡ് ദുരിതാശ്വാസം മൂലം അധികമായി വേണ്ടിവരുന്നത് വെറും 400 കോടിയോളം രൂപയാണ്. എന്നാല്‍ ഒരു മാസത്തെ ശമ്ബളച്ചെലവ് ഏതാണ്ട് 3200 കോടി രൂപയാണ്. അതായത് സാലറി ചലഞ്ചിലൂടെ ഒരു മാസത്തെ ശമ്ബളം പിടിച്ചെടുത്താല്‍ സര്‍ക്കാരിന് ലാഭം 3200 കോടിയാണെന്ന് സാരം. പ്രളയ സമയത്തെ സാലറി ചലഞ്ചിലൂടെ ഏതാണ്ട് 2400 കോടി സര്‍ക്കാരിന് ലഭിച്ചിരുന്നു.

ചോദ്യം സിമ്ബിളാണ്, ജനങ്ങള്‍ക്ക് 400 കോടിയുടെ ആനുകൂല്യം നല്‍കാന്‍ വേണ്ടി 3200 കോടി പിടിച്ചെടുക്കേണ്ട ആവശ്യമെന്താണ്? ബാക്കിയുള്ള തുക കൂടി ഏറ്റവും അര്‍ഹരായവര്‍ക്ക് കൈമാറാനുള്ള പദ്ധതി പ്രഖ്യാപനങ്ങളൊന്നും സര്‍ക്കാരിന്‍്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. സര്‍ക്കാരിന്‍്റെ ധൂര്‍ത്തും പാഴ്ച്ചെലവും സ്മാരക നിര്‍മ്മാണങ്ങളുമൊക്കെ തല്‍ക്കാലത്തേക്ക് മാറ്റിവച്ചാല്‍ത്തന്നെ സാമാന്യം നല്ലൊരു തുക ലാഭിക്കാന്‍ കഴിയുമല്ലോ!

20,000 കോടിയുടെ പാക്കേജ് പ്രഖ്യാപന സമയത്ത് ധനമന്ത്രി അവകാശപ്പെട്ടിരുന്നത് ജനങ്ങളുടെ കയ്യില്‍ എത്രയും വേഗം പണം എത്തിക്കുകയാണ് സര്‍ക്കാരിന്‍്റെ ലക്ഷ്യം എന്നായിരുന്നു. എന്നാല്‍ മാത്രമേ മാര്‍ക്കറ്റിനെ ചലനാത്മകമാക്കാന്‍ കഴിയുകയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്‍്റെ വാദം. എന്നാലിപ്പോള്‍ ജനങ്ങള്‍ക്ക് പണമെത്തിക്കാനുള്ള ഒരു നടപടിയുമുണ്ടാകുന്നില്ലെന്ന് മാത്രമല്ല, അതിന് വിപരീതമായി പണം ജനങ്ങളില്‍ നിന്നും മാര്‍ക്കറ്റില്‍ നിന്നും തിരിച്ച്‌ പിടിക്കുന്ന അവസ്ഥയാണ് സര്‍ക്കാര്‍ സൃഷ്ടിക്കാന്‍ പോകുന്നത്.

ഇതെന്ത് തലതിരിഞ്ഞ സര്‍ക്കാരാണ്?

https://www.facebook.com/vtbalram/posts/10157489894969139

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു

0
കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു....

കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം

0
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം. ഇവര്‍...

അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: സംസ്ഥാന പാതയില്‍ നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍...

ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ ചുമത്തില്ലെന്ന തരത്തിൽ വന്ന...

0
തിരുവനന്തപുരം: ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ...