ചെറു വെന്റിലേറ്റര്‍ വികസിപ്പിച്ച് ശ്രീചിത്ര

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊറോണ 19 ബാധിച്ചവര്‍ക്കടക്കം ഉപയോഗിക്കാനാവുന്ന എമര്‍ജന്‍സി വെന്റിലേറ്റര്‍ സിസ്റ്റം വികസിപ്പിച്ച് ശ്രീചിത്ര. ഐ.സി.യു. വെന്റിലേറ്റര്‍ ലഭ്യമല്ലെങ്കില്‍ രോഗികള്‍ക്ക് ഇതുപയോഗിക്കാം. രാജ്യത്തുതന്നെ ലഭ്യമാവുന്ന ഘടകങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മാണം. ആര്‍ട്ടിഫിഷ്യല്‍ മാന്വല്‍ ബ്രീത്തിങ് യൂണിറ്റ് (എ.എം.ബി.യു.) അടിസ്ഥാനമാക്കി വികസിപ്പിച്ച ഇതിന്റെ സാങ്കേതികവിദ്യ വിപ്രോ എന്റര്‍പ്രൈസസ് ലിമിറ്റഡിന് കൈമാറി.

ശ്വാസമെടുക്കാന്‍ കഴിയാത്ത അല്ലെങ്കില്‍ ശ്വാസംമുട്ടുള്ള രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നതിന് കൈകളില്‍വെച്ച് ഉപയോഗിക്കാന്‍ കഴിയുന്ന ഉപകരണമാണ് എ.എം.ബി.യു. ബാഗ് അഥവാ ബാഗ് വാല്‍വ് മാസ്‌ക് (ബി.വി.എം.). സാധാരണ എ.എം.ബി.യു. പ്രവര്‍ത്തിപ്പിക്കുന്നതിന് രോഗിയുടെ അടുത്ത് ഒരാള്‍ ഉണ്ടാകണം. ശ്രീചിത്രയുടെ എ.എം.ബി.യു. വെന്റിലേറ്റര്‍ സ്വയം പ്രവര്‍ത്തിക്കും.

കൈയില്‍ കൊണ്ടുനടക്കാവുന്നതും ഭാരംകുറഞ്ഞതുമായ ഈ ഉപകരണത്തില്‍ ശ്വാസോച്ഛ്വാസ നിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ക്കൊപ്പം ശ്വാസകോശത്തിലെ വായു അറകള്‍ക്ക് കേടുവരുന്നത് തടയാന്‍ ആവശ്യമായത്ര വാല്‍വുകളുമുണ്ട്. ശ്രീചിത്രയിലെ അനസ്‌തേഷ്യ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ മാര്‍ഗനിര്‍ദേശമനുസരിച്ച് ആര്‍ട്ടിഫിഷ്യല്‍ ഓര്‍ഗന്‍സ് വിഭാഗം എന്‍ജിനീയര്‍മാരായ ശരത്ത്, നാഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒരാഴ്ചകൊണ്ട് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഉപകരണം എത്രയുംവേഗം വിപണിയില്‍ എത്തിക്കാനാകുമെന്ന് വിപ്രോ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഉപകരണത്തിന്റെ ക്ലിനിക്കല്‍ ട്രയല്‍ ചെയ്യുന്നതും വിപ്രോയായിരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...