Friday, May 10, 2024 6:38 am

കേരളത്തിലെ ഏറ്റുമുട്ടൽ കൊലകളെക്കുറിച്ചും സമഗ്ര അന്വേഷണം വേണം ; വി.ടി ബൽറാം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌ : ഹൈദരാബാദ് കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ പോലീസ് വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി കണ്ടെത്തിയതിന് പിന്നാലെ കേരളത്തിലെ ഏറ്റുമുട്ടല്‍ കൊലകളെക്കുറിച്ചും സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബല്‍റാം. കേരളത്തില്‍ മാവോയിസ്റ്റുകളെന്ന പേരില്‍ എട്ട് പേരെയാണ് ആറ് വര്‍ഷത്തിനിടെ ‘ഏറ്റുമുട്ടല്‍’ കൊലപാതകങ്ങളിലൂടെ പോലീസ് ഇല്ലാതാക്കിയതെന്നും ഇവയില്‍ രണ്ടുപേര്‍ സ്ത്രീകളായിരുന്നെന്നും അദ്ദേഹം ഫേസ്ബുക്ക് പോസിറ്റില്‍ ചൂണ്ടിക്കാട്ടി.

ഇവയെക്കുറിച്ച്‌ നിയമാനുസരണം നടക്കേണ്ട മജിസ്റ്റീരിയല്‍ അന്വേഷണങ്ങളുടെ റിപ്പോര്‍ട്ടുകളൊന്നും വെളിച്ചം കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ ഹൈദരാബാദിലേത് പോലെ ഇവിടെയും സര്‍ക്കാര്‍ ഭാഷ്യങ്ങള്‍ക്കപ്പുറം സത്യം ജനങ്ങള്‍ക്ക് മുമ്പില്‍ വന്നിട്ടില്ല. അതിനാല്‍ പിണറായി വിജയന്‍ സര്‍ക്കാറിന്റെ കാലത്തെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ചും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സമഗ്രമായ ഉന്നതതല അന്വേഷണം നടക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹൈദരാബാദ് ഏറ്റുമുട്ടല്‍ വ്യാജമാണെന്ന സംശയം പ്രകടിപ്പിക്കുന്ന 2019 ഡിസംബര്‍ ആറിലെ ഫേസ്ബുക്ക് കുറിപ്പും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒടുവിൽ സമരം ഒത്തുതീർപ്പായി ; എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ വീണ്ടും ജോലിയിലേക്ക്

0
ഡൽഹി: എയർ ഇന്ത്യ എക്സ്പ്രസിലെ സമരം ഒത്തുതീർപ്പായതോടെ ജീവനക്കാർ തിരികെ ജോലിയിൽ...

പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്

0
കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്. തലശ്ശേരി അഡീഷണൽ ജില്ലാ...

വന്‍ ഭക്തജനത്തിരക്ക്‌ ; കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി ഇന്ന് തുറക്കും

0
ഡെറാഢൂണ്‍: ചാര്‍ധാം യാത്രയുടെ ഭാഗമായി കേദാര്‍നാഥ് ധാം നാളെ തുറക്കും. ആറ്...

പാ​കി​സ്ഥാ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്ക് വേ​ണ്ടി ചാ​ര​വൃ​ത്തി ന​ട​ത്തി ; ഒരാൾ പിടിയിൽ

0
അ​ഹ​മ്മ​ദാ​ബാ​ദ്: പാ​കി​സ്ഥാ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്ക് വേ​ണ്ടി ചാ​ര​വൃ​ത്തി ന​ട​ത്തി​യ ആ​ൾ ഗു​ജ​റാ​ത്തി​ലെ...