ഹീനമായ പ്രചരണ മെഷിനറിയാണ് സി.പി.എമ്മിന്‍റേത് ; വി.ടി ബല്‍റാം എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ഹീനമായ പ്രചരണ മെഷിനറിയാണ് സി.പി.എമ്മിന്‍റേതെന്ന് വി.ടി ബല്‍റാം എം.എല്‍.എ. സ്വയം തൊട്ടിത്തരം ചെയ്യുക മാത്രമല്ല, അത് മറ്റുള്ളവരുടെ തലയില്‍ വെച്ച്‌ കെട്ടുക കൂടി ചെയ്യുക എന്നതാണ് അവരുടെ രീതി എന്ന് വീണ്ടും ബോധ്യമാവുന്നെന്നും അദ്ദേഹം ബേസ്ബുക്കില്‍ കുറിച്ചു.

ലൈഫ്മിഷന്‍ അഴിമതിക്കേസില്‍ പ്രതി സന്തോഷ് ഈപ്പനില്‍ നിന്ന് സ്വപ്ന സുരേഷ് വാങ്ങിയ ഐഫോണുകളിലൊന്ന് ശിവശങ്കറിന്‍റെ കയ്യില്‍ ആയിരുന്നെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നു. മറ്റൊരു ഫോണ്‍ കോടിയേരി ബാലകൃഷ്ണന്‍റെ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്ന സി.പി.എം സംഘടനാ നേതാവാണ് കൈപ്പറ്റിയതെന്നും നേരത്തേ തെളിഞ്ഞതാണ്. എന്നിട്ടാണ് ഇതിന്‍റെ പേരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സൈബറിടത്തും മറ്റ് മാധ്യമങ്ങളിലും സി.പി.എം ഹീനമായി അധിക്ഷേപിച്ചിരുന്നതെന്നും ബല്‍റാം പറഞ്ഞു.

വി.ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

എന്തുമാത്രം ഹീനമായ പ്രചരണ മെഷിനറിയാണ് ഈ സി.പി എമ്മിന്‍റേത്! സ്വയം തൊട്ടിത്തരം ചെയ്യുക മാത്രമല്ല, അത് മറ്റുള്ളവരുടെ തലയില്‍ വച്ച്‌ കെട്ടുക കൂടി ചെയ്യുക എന്നതാണവരുടെ രീതി എന്ന് വീണ്ടും ബോധ്യമാവുന്നു.

ലൈഫ്മിഷന്‍ അഴിമതിക്കേസില്‍ പ്രതി സന്തോഷ് ഈപ്പനില്‍ നിന്ന് സ്വപ്ന സുരേഷ് വാങ്ങിയ ഐഫോണുകളിലൊന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന, ലൈഫ്മിഷന്‍റെ ചുമതല നിര്‍വ്വഹിച്ചിരുന്ന ശിവശങ്കറിന്‍റെ കയ്യില്‍ ആയിരുന്നെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നു. വില 99,000 രൂപ മാത്രം!. മറ്റൊരു ഫോണ്‍ കോടിയേരി ബാലകൃഷ്ണന്‍റെ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്ന സി.പി.എം സംഘടനാ നേതാവാണ് കൈപ്പറ്റിയതെന്നും നേരത്തേ തെളിഞ്ഞതാണ്.

എന്നിട്ടാണ് ഇതിന്‍റെ പേരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സൈബറിടത്തും മറ്റ് മാധ്യമങ്ങളിലും സി.പി.എമ്മുകാര്‍ ഹീനമായി അധിക്ഷേപിച്ചിരുന്നത്. രണ്ട് ദിവസം ആവോളം വ്യക്തിഹത്യ ക്യാപ്സ്യൂളുകള്‍ വിതരണം ചെയ്തതിന് ശേഷം ‘ആ ആരോപണം ഞങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നില്ല’ എന്ന് തീരുമാനിച്ച്‌ ആ ‘മാന്യത’യുടെ പേരില്‍ക്കൂടി കയ്യടി നേടാനും സി.പി.എം ചര്‍ച്ചാത്തൊഴിലാളികള്‍ ശ്രമിച്ചു.

യഥാര്‍ത്ഥ ഉടമകളെ കണ്ടെത്തണമെന്ന പ്രതിപക്ഷ നേതാവിന്‍റെ രേഖാമൂലമുള്ള ആവശ്യത്തിന് പറ്റില്ല എന്നായിരുന്നു കേരള പൊലീസിന്‍റെ മറുപടി. അന്വേഷിച്ചു ചെന്നാല്‍ ഇനിയുള്ള 1,14,000 രൂപ വിലയുള്ള ഐഫോണ്‍ ആരുടെ കയ്യിലാണെന്നത് കൂടി പുറത്തുവരുമോ എന്ന ഭയമാണോ പിണറായി വിജയന്‍റെ കീഴിലുള്ള കേരളാ പോലീസിന്?

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...