വികസനത്തിനായി മരങ്ങൾ വെട്ടിനശിപ്പിച്ചു ; പിന്നാലെ വേനൽച്ചൂടിൽ ഹൈവേകളിലെ യാത്രക്കാര്‍ വെന്തുരുകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വികസനത്തിനായി മരങ്ങള്‍ വഴിമാറിയതോടെ ഹൈവേകളിലെ യാത്രക്കാര്‍ വെന്തുരുകുന്നു. ദേശീയ- സംസ്ഥാന പാതകള്‍ക്കിരുവശവുമുള്ള മിക്ക മരങ്ങളും അപ്രത്യക്ഷമായിക്കഴിഞ്ഞു. റോഡ് വികസനത്തിനും മറ്റ് നിര്‍മ്മാണങ്ങള്‍ക്കുമായി മുറിച്ച മരങ്ങള്‍ക്ക് പകരം തൈകള്‍ വെച്ചുപിടിപ്പിച്ചെങ്കിലും പലതും കരിഞ്ഞുണങ്ങി. പരിപാലനക്കുറവും റോഡുകളിലെ നിര്‍മ്മാണം തുടരുന്നതുമാണ് മിക്കയിടത്തും തിരിച്ചടിയായത്.നിര്‍മ്മാണം നടക്കുന്ന എന്‍.എച്ച് 66ലും ഇതാണവസ്ഥ. കോവളം – കഴക്കൂട്ടം ബൈപ്പാസിന്റെ മീഡിയനില്‍ പലയിടത്തും വൃക്ഷത്തൈ നട്ടെങ്കിലും പരിപാലനമില്ലാതെ മിക്കവയും നശിച്ചു. അല്ലാത്തവ ഒറ്റപ്പെട്ട നിലയില്‍ അവിടവിടെയുണ്ട്.

2017ല്‍ കൃഷി വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഹരിത കേരള മിഷന്‍ സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ചിരുന്നു. നഗരസഭയടക്കമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്കായിരുന്നു പരിപാലന ചുമതല.ആദ്യഘട്ടത്തില്‍ തൊഴിലുറപ്പ് പദ്ധതിയടക്കമുള്ള പദ്ധതികളിലുള്‍പ്പെടുത്തി ഇവ സംരക്ഷിച്ചെങ്കിലും ക്രമേണ അതില്ലാതായി. പിന്നാലെ ഹരിത കേരള മിഷന്റെ പ്രവര്‍ത്തനം പച്ചത്തുരുത്ത് പദ്ധതിയിലേക്കു മാറിയതോടെ വൃക്ഷ പരിപാലനം ഇല്ലാതായിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോ. ഡി സജിത്ത് ബാബു ഐഎഎസ് പുതിയ ചീഫ് ഇലക്ടറല്‍ ഓഫീസര്‍

0
തിരുവനന്തപുരം: ഡോ. ഡി സജിത്ത് ബാബുവിനെ ചീഫ് ഇലക്ടറല്‍ ഓഫീസറായി...

സ്വാതന്ത്ര്യദിനം: സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കാന്‍ നിര്‍ദേശമില്ല

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന്...

അഹമ്മദ് നജാദിന്റെ മരണം: പ്രതിഷേധം അവസാനിപ്പിച്ച് എസ്എഫ്ഐ

0
കൊല്ലം: ഓച്ചിറ പരബ്രഹ്മ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥി അഹമ്മദ് നജാദിൻ്റെ...

ഫിലിപ്പൈൻസുകാരി യുവതിക്ക് ജനിച്ച 630 ഗ്രാം ഭാരമുള്ള കുഞ്ഞിന് പുതുജീവൻ

0
പത്തനംതിട്ട : കൈപ്പട്ടൂർ സ്വദേശികളായ സൗദി അറേബിയയിൽ ജോലിചെയ്യുന്ന...