വ്യാജമദ്യം നിയന്ത്രിക്കുവാൻ എക്സൈസ് പരിശോധനകൾ ശക്തമാക്കി

For full experience, Download our mobile application:
Get it on Google Play

കോന്നി : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബിവറേജസ് ഔട്ട് ലറ്റുകളും ബാറുകളും തുറക്കാത്തത് മൂലം വ്യാജമദ്യ ഉത്പാദനവും വിതരണവും പല രഹസ്യ കേന്ദ്രങ്ങളിലും നടക്കുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് എക്സൈസ് പരിശോധനകൾ കൂടുതല്‍ ശക്തമാക്കി.

പത്തനംതിട്ട അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ മാത്യു ജോർജ്ജിൻ്റെ നേതൃത്വത്തിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്, കോന്നി എക്സൈസ് റേഞ്ച് അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധനകൾ നടത്തി. പഴയകാല വ്യാജവാറ്റ് കേന്ദ്രങ്ങളിലും ഇതുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലുമാണ് എക്സൈസ് പരിശോധന നടത്തിയത്. തണ്ണിത്തോട് പഞ്ചായത്തിലെ കാട്ടുമുറി, ചെങ്ങറ തോട്ടം മേഖലകൾ, മലയാലപ്പുഴയിലെ കടവുപുഴ എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്. രാവിലെ മുതൽ തുടങ്ങിയ പരിശോധനകൾ വൈകുന്നേരത്തോടെ അവസാനിച്ചു.

വ്യാജ മദ്യം ഉത്പാദനം, വിതരണം, ഉപഭോഗം എന്നിവ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുവാൻ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജീവനക്കാർക്ക് നിർദ്ദേശം നൽകിയതായും അധികൃതർ പറഞ്ഞു. അമിത മദ്യപാനികൾക്ക് മദ്യം ലഭിക്കാത്തതിനാൽ വിത്ത് ഡ്രേവൽ സിൻഡ്രം മൂലം ഉണ്ടാകുന്ന രോഗങ്ങൾക്ക് റാന്നി താലൂക്ക് ഹോസ്പിറ്റലിലെ ഡീ അഡിക്ഷൻ സെൻ്ററിൽ എത്തിച്ച് ചികിത്സ നൽകുവാനും തീരുമാനിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...