പത്തനംതിട്ട : ജൂലായ് 6 ന് കേരളത്തിലെ ചില വ്യാപാരി സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന കടയടപ്പു സമരം വ്യാപാരികളെ കൂടുതല്‍ ദുരിതത്തിലേക്ക് നയിക്കുമെന്നതിനാല്‍ ഈ സമരത്തില്‍ വ്യാപാരി വ്യവസായി സമിതി പങ്കെടുക്കുന്നതല്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു.
രാജ്യം മഹാമാരിയെ നേരിടുന്ന സാഹചര്യത്തില്‍ ആവശ്യം വേണ്ടുന്ന സാധനങ്ങള്‍ കോവിഡ് മാനദണ്ഡം അനുസരിച്ചു വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടു സമരം ചെയ്യുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അതിനാല്‍ കടയടപ്പു സമരത്തില്‍ പങ്കെടുക്കാതെ കോവിഡ് മാനദണ്ഡാമനുസരിച്ചു അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ടി.പി.ആര്‍ നിരക്ക് പ്രകാരമുള്ള കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യാവസായി സമിതി ജില്ലാ പ്രസിഡന്റ് ബിജു വര്‍ക്കി, സെക്രട്ടറി റോഷന്‍ ജേക്കബ്, ട്രഷറര്‍ പി കെ ജയപ്രകാശ് എന്നിവര്‍ അറിയിച്ചു.