ഭക്ഷണ വിതരണത്തിന് അനുമതിയില്ല – മദ്യ വിതരണത്തിന് അനുമതി ; ജൂലായ്‌ 6 ന് കേറ്ററിംഗ് അസോസിയേഷന്റെ നില്‍പ്പ് സമരം ബിവറേജസിനു മുമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാറ്ററിംഗ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ വൈകുന്നതിനെതിരെ ജൂലായ്‌ ആറിന് സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവിധ തൊഴില്‍ മേഖലകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ കേറ്ററിംഗ് മേഖലയോട് മാത്രം സര്‍ക്കാരിന്റെ അവഗണന തുടരുകയാണ്.

ഓഡിറ്റോറിയങ്ങളുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹ ചടങ്ങുകള്‍ക്ക് കേറ്ററിംഗ് നടത്താന്‍ അനുവദിക്കണം. കേറ്ററിംഗ് രംഗത്തുള്ളവര്‍ക്ക് ബാങ്കുകള്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കണം. വായ്പ തിരിച്ചടവ് തുടങ്ങുന്നതിന് ആറ് മാസത്തെ സാവകാശം അനുവദിക്കണം. ചെറുകിട വ്യാപര മേഖലയില്‍ ഉള്‍പ്പെടുത്തി ഈ രംഗത്തുള്ള തൊഴിലാളികള്‍ക്കും ക്ഷേമനിധി സൗകര്യം ലഭ്യമാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ജൂലായ്‌ ആറിന് സംസ്ഥാന ഭാരവാഹികള്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ ഇരുപ്പ് സമരവും മറ്റ് ജില്ലകളില്‍  ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റുകള്‍ക്ക് മുമ്പില്‍ നില്‍പ്പ് സമരവും നടത്തും. ഭക്ഷണ വിതരണത്തിന് അനുമതി നിഷേധിക്കുമ്പോള്‍ മദ്യ വിതരണത്തിന് അനുമതി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് മദ്യവില്‍പ്പന കേന്ദ്രങ്ങളില്‍ സമരം സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് മനോജ് മാധവശേരില്‍, ജില്ലാ പ്രസിഡന്റ് പ്രശാന്ത് കുമാര്‍, വി.ആര്‍. പുഷ്പരാജ്, അജി ക്രിസ്റ്റി എന്നിവര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...