വ്യാപാരികള്‍ക്ക് കനത്ത പിഴയുമായി പോലീസ് ; പ്രതിഷേധവുമായി വ്യാപാരി വ്യവസായി സമിതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും അമിതപിഴ ഈടാക്കുന്ന പോലീസ് നടപടിയില്‍ കേരള വ്യാപാരി വ്യവസായി സമിതി പ്രതിഷേധിച്ചു. കട അടക്കുവാന്‍ മിനിട്ടുകള്‍ വൈകിയാല്‍ പോലും വന്‍ തുക പിഴയായി വ്യാപാരികളില്‍ നിന്നും ഈടാക്കുകയാണ്.

സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളും സമയ ക്രമീകരണങ്ങളും പാലിച്ച് കച്ചവടം നടത്തുന്ന സ്ഥാപനങ്ങൾ രാത്രി 7 മണി കഴിഞ്ഞ് മിനിട്ടുകള്‍ വൈകുമ്പോഴാണ് 10000 രൂപ മുതൽ 20000 വരെ പിഴ എഴുതി നല്കുന്നത്.  ഇന്ന് നഗരത്തിലെ ഒരു ടെക്സ്റ്റയില്‍സ് വ്യാപാരി 7 മണിക്ക് സ്ഥാപനത്തിലെ  ലൈറ്റുകള്‍  അണച്ച് പുറത്തിരുന്ന സാധനങ്ങൾ അകത്തേക്ക് കയറ്റുമ്പോഴാണ്  സമയക്രമീകരണം പാലിച്ചില്ലെന്ന് ആരോപിച്ച് കേസ് എടുത്തിട്ടുള്ളത്. വ്യാപാരം കനത്ത നഷ്ടത്തില്‍ പോകുന്ന ഈ സമയത്ത് പോലീസിന്റെ ഭാഗത്തു നിന്നും ഇത്തരത്തിലുള ദ്രോഹ നടപടികൾ തുടർന്നാൽ വ്യാപാര സ്ഥാപനങ്ങൾ അടച്ച് പ്രതിഷേധിക്കുമെന്ന് വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ്
അബ്ദുൽ റഹീം മാക്കാർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....